Categories: America

ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാനായി അലന്‍ വെസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു – പി.പി. ചെറിയാന്‍

ഓസ്റ്റിന്‍ : ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പുതിയ ചെയര്‍മാനായി അലന്‍ വെസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച ചേര്‍ന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് നിലവിലുള്ള ജിഒപി ചെയര്‍മാന്‍ ജെയിംസ് ഡിക്കിയെ 22 നെതിരെ 31 വോട്ടുകള്‍ നേടി പരാജയപ്പെടുത്തി ഫ്‌ലോറിഡായില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസംഗം വെസ്റ്റ് വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന ടെക്‌സസ് (ഡൈ കണ്‍സര്‍വേറ്റീവ് സ്റ്റേറ്റ്) 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനോടൊപ്പം നില്‍ക്കണമെങ്കില്‍ കഴിവുറ്റ നേതൃത്വം ആവശ്യമാണെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി. ജൊ ബൈഡന്‍ ടെക്‌സസില്‍ പിടിമുറുക്കുമോ എന്ന ഭയമാണു വാക്കുകള്‍ കൊണ്ടു തീയമ്പുകള്‍ പായിക്കുവാന്‍ കഴിയുന്ന വെസ്റ്റിനെ തന്നെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. നിലവിലുള്ള സര്‍വ്വേ അനുസരിച്ച് ടെക്‌സസില്‍ ജൊ ബൈഡന്‍ ട്രംപിനേക്കാള്‍ 5 പോയിന്റ് മുന്നിലാണ്.

2011– 2013 ഫ്‌ലോറിഡാ 22nd കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിനെയാണ് വെസ്റ്റ് പ്രതിനിധാനം ചെയ്തിരുന്നത്. 2014 ല്‍ ടെക്‌സസില്‍ എത്തിയ വെസ്റ്റ് നാഷണല്‍ സെന്റര്‍ ഫോര്‍ പോളിസി അനലസിസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു.ഒബാമയുടെ ഭരണത്തില്‍ യുഎസ് കോണ്‍ഗ്രസിലേക്കു ജയിച്ച ചുരുക്കം ചില ആഫ്രിക്കന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ കരുത്തനായ നേതാവായിരുന്നു വെസ്റ്റ്. ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ 81 ഹൗസ് ഡെമോക്രാറ്റുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങളാണെന്ന് പരസ്യമായി ആരോപണം ഉന്നയിച്ച വ്യക്തിയായിരുന്നു വെസ്റ്റ്. അംഗങ്ങളുടെ പേരോ, തെളിവോ വെസ്റ്റ് ഹാജരാക്കിയിരുന്നില്ല. ഡെമോക്രാറ്റിന്റെ ടെക്‌സസിലെ കുതിപ്പിന് കടിഞ്ഞാണിടാന്‍ വെസ്റ്റിന് കഴിയുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്.

Cherian P.P.

Recent Posts

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

54 mins ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

3 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

23 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

1 day ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

1 day ago