വാഷിംഗ്ടണ്‍: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ആളുകള്‍ പാലിക്കേണ്ട സാമൂഹിക അകലം ഏപ്രല്‍ 30 വരെ നീട്ടി.
അടുത്ത രണ്ടാഴ്ചയില്‍ മരണ നിരക്ക് കൂടുമെന്നും എന്നാല്‍ ജൂണ്‍മാസം ഒന്നാംതീയതിയോടെ കൊവിഡിനെ നിയന്ത്രിക്കാനാകുമെന്നും ട്രംപ് വിശദീകരിച്ചു. അതേസമയം രാജ്യം ഇതുവരെ ലോക്ഡൗണ്‍ ചെയ്യുന്നതിനെപറ്റി ട്രംപ് വിശദീകരണങ്ങള്‍ വന്നട്ടില്ല.
അമേരിക്കയില്‍ കഴിഞ്ഞ ദിവസം മാത്രം 20,000ത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 250 ഓളം പേരുടെ മരണം റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടിക്കൊണ്ട് ട്രംപ് ഉത്തരവിറക്കിയത്.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നും 100,000 മുതല്‍ 200,000 പേര്‍ മരിക്കുമെന്നും വൈറ്റ് ഹൗസിന്റെ കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സ് മെമ്പറും രോഗവിദ്ധനുമായ ഡോ. ആന്റണി ഫൗസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കയിലെ സ്ഥിതിഗതികള്‍ ഏപ്രില്‍ 12ഓട് കൂടി സാധാരണമട്ടിലാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ജൂണ്‍ ഒന്ന് വരെ നീട്ടേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,956 ആയി. അതേസമയം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 10,000 കടന്നു. ലോകത്ത് 7 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…