“വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരി. മാതാവിന്റെ തിരുനാൾ ആഗസ്റ്റ് 30, 31, സെപ്റ്റംബർ 01 തീയതികളിൽ സമുചിതമായി ആഘോഷിക്കുന്നു.
തിരുനാളിനോടനുബന്ധിച്ചു കഴിഞ്ഞ ഒൻപതു ഞാറാഴ്ചകളിലായി കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ മാതാവിന്റെ ജപമാലയും പ്രത്യേക മധ്യസ്ഥ പ്രാർത്ഥയും ആചരിച്ചുവരുന്നു. തുടർന്ന് ആഗസ്റ്റ് 30-ന് ഫാ. ഫ്രാൻസിസ് സിലൻ PMI & ടീം നയിക്കുന്ന വാർഷിക ധ്യാനവും കുമ്പസാരവും നടത്തപ്പെടുന്നു. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആരാധന, നൊവേന, ലദീഞ്ഞ്, മെഴുകുതിരി പ്രദക്ഷിണം, തിരുനാൾ കൊടിയേറ്റ് നേർച്ച. ആഗസ്റ്റ് 31 ശനിയാഴ്ച ഇടവക ദിനാഘോഷം, പൊതുസമ്മേളനം, (മുഖ്യാതിഥി Cllr ജേസൺ മർഫി, മേയർ വാട്ടർഫോർഡ്), കലാസന്ധ്യ, സ്നേഹവിരുന്ന്. സെപ്റ്റംബർ 01 ഞായറാഴ്ച പ്രധാന തിരുനാൾ ദിനം ജപമാല, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന (ഫാ. ഷിന്റോ പെരുമ്പറമ്പിൽ SSP), തിരുനാൾ സന്ദേശം റവ. ഫാ. പോൾ കോട്ടക്കൽ SSP, തുടർന്ന് ഫാ. ടോം റോജേർസ് നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീർവാദം, ലദീഞ്ഞു, കൊടിയിറക്ക്, സ്നേഹവിരുന്ന്, ലേലം. എല്ലാവരും ഈ ദിവസങ്ങളിൽ പ്രാർത്ഥനാപൂർവം പങ്കെടുക്കണമെന്ന് ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് അറിയിച്ചു. കൈക്കാരന്മാർ : ലൂയിസ് സേവ്യർ, ടോം നെല്ലുവേലി, ടെഡി ബേബി. സെക്രട്ടറി: ലിനറ്റ് ജിജോ. പ്രോഗ്രാം കോർഡിനേറ്റർ: രേഖ ജിമ്മി. പി.ആർ.ഓ: മനോജ് മാത്യു, പാരീഷ് കൗൺസിൽ അഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.”
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…