അറ്റ്‌ലാന്റാ : അറ്റ്‌ലാന്റാ മേയര്‍ കീഷാ ലാന്‍സിനും ഭര്‍ത്താവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കീഷാ തന്നെ വെളിപ്പെടുത്തി. കോവിഡ് 19ന്റെ യാതൊരു ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ലെന്നും കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായും മേയര്‍ ട്വിറ്ററില്‍ കുറിച്ചു. രണ്ടാഴ്ച മുന്‍പ് പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. പതിവിലും വിപരീതമായി ഭര്‍ത്താവ് കൂടുതല്‍ സമയം ഉറങ്ങുന്നതു കണ്ടതോടെയാണ് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചതെന്നു മേയര്‍ പറഞ്ഞു.
തിങ്കളാഴ്ച റിസല്‍ട്ട് വന്നപ്പോള്‍ ഇരുവര്‍ക്കും പോസിറ്റീവാണെന്ന് കണ്ടെത്തിയതു തന്നെ അദ്ഭുതപ്പെടുത്തിയെന്നും മേയര്‍ പറയുന്നു. എങ്ങനെയാണ് വൈറസ് തങ്ങളില്‍ എത്തിയതെന്ന് അറിയില്ല. കഴിഞ്ഞ വാരാന്ത്യം എട്ടു വയസ്സായ കുട്ടി വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തേണ്ടി വന്നുവെന്നും കുട്ടിയുടെ മാതാപിതാക്കളായും മറ്റു ചിലരുമായും ബന്ധപ്പെടേണ്ടി വന്നിട്ടുണ്ടെന്നും അതാകാം വൈറസ് ബാധിതയ്ക്കു കാരണമെന്നു കരുതുന്നതായും മേയര്‍ പറഞ്ഞു.
അടുത്ത രണ്ടാഴ്ച ക്വാറന്റീന്‍ കഴിയാനാണ് തീരുമാനം. കുടുംബത്തിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അറ്റ്‌ലാന്റായിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തയായ നേതാവ് കീഷാ, ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് ഷോര്‍ട്ട് ലിസ്റ്റില്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ട്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…