മിഷിഗണ്‍: മിഷിഗണ്‍ ഡമോക്രാറ്റിക് ഗവര്‍ണര്‍ ഗ്രച്ചന്‍ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമം സിബിഐ തകര്‍ത്തതായും, ഇതുമായി ബന്ധപ്പെട്ട് പതിമൂന്നു പേരെ പിടികൂടിയതായും ഫെഡറല്‍, സ്റ്റേറ്റ് അധികൃതര്‍ ഒക്‌ടോബര്‍ ഒമ്പതിന് വ്യാഴാഴ്ച അറിയിച്ചു.
അമേരിക്കന്‍ ഭരണഘടന അട്ടിമറിക്കുന്നതിനും, നിരവധി സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിനും, ആഭ്യന്തര ഭീകരത വളര്‍ത്തുന്നതിനും ശ്രമിച്ചവരെയാണ് പോലീസ് പിടികൂടിയത്.
മിഷിഗണ്‍ ഗവര്‍ണറും, സംസ്ഥാന ഗവണ്‍മെന്റും യു.എസ് ഭരണഘടനാലംഘനം നടത്തുന്നുവെന്നതാണ് ഗവര്‍ണറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന് പ്രതികളെ പ്രേരിപ്പിച്ചത്. തട്ടിക്കൊണ്ടു പോകുന്നതിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് ആറു പേരേയും, മിലിട്ടിയ ഗ്രൂപ്പിലെ ഏഴു പേരുമാണ് അറസ്റ്റിലായതെന്ന് മിഷിഗണ്‍ അറ്റോര്‍ണി ജനറല്‍ ഡാനാ നെസ്സല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മിഷിഗണ്‍ കാപ്പിറ്റോള്‍ ബില്‍ഡിംഗ് ആക്രമിക്കുന്നതിനും പ്രതികള്‍ പദ്ധതി തയാറാക്കിയതായും നെസ്സല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് എണ്ണപ്പെട്ട ദിനങ്ങള്‍ അവശേഷിക്കുന്നതിനിടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ഗൂഢാലോചന തകര്‍ത്തതില്‍ ഗവര്‍ണര്‍ ഗ്രച്ചന്‍ ലോ എന്‍ഫോഴ്‌സ്‌മെന്റിന് നന്ദി പറഞ്ഞു.
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…