സാൻ അന്റോണിയോ: ക്രിസ്മസ് തലേന്ന് കാണാതായ 19 വയസ്സുകാരി കാമില മെൻഡോസ ഓൾമോസിനായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കണ്ടെത്തിയതായി ബെക്സർ കൗണ്ടി ഷെരീഫ് അറിയിച്ചു. മൃതദേഹം കാമിലയുടേതാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഡിസംബർ 24-ന് പുലർച്ചെ വീട്ടിൽ നിന്നാണ് കാമിലയെ കാണാതായത്. ഫോണും ഐപാഡും വീട്ടിൽ തന്നെ വെച്ച നിലയിലായിരുന്നു.
കണ്ടെത്തിയ മൃതദേഹത്തിൽ സ്വയം പരിക്കേൽപ്പിച്ചതിന്റെ സൂചനകളുണ്ടെന്നും എന്നാൽ അസ്വാഭാവികമായ മറ്റ് ഇടപെടലുകൾ സംശയിക്കുന്നില്ലെന്നും ഷെരീഫ് ഹാവിയർ സലാസർ പറഞ്ഞു.
എഫ്.ബി.ഐയുടെയും ഹോംലാൻഡ് സെക്യൂരിറ്റിയുടെയും സഹായത്തോടെ വലിയ രീതിയിലുള്ള തിരച്ചിലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. കാമില മുൻപ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലീസ് സൂചിപ്പിച്ചു.
കൂടുതൽ ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.
പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…