ലാസ് വേഗസ്: ഒളിമ്പിക്ക് ബോക്‌സിങ് മെഡല്‍ ജേതാവ് ലിയോണ്‍ സ്പിന്‍ക്‌സ് (67) അന്തരിച്ചു.ഫെബ്രുവരി 5 വെള്ളിയാഴ്ച വൈകിട്ട് ലാസ് വേഗസില്‍ വച്ചായിരുന്നു ലിയോണ്‍ അന്തരിച്ചതെന്ന് പബ്‌ളിക്ക് റിലേഷന്‍സ് ഫേമിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ലോക ബോക്‌സിങ് ചാംപ്യനായ മുഹമ്മദലിയെ പരാജയപ്പെടുത്തി ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയത് ബോക്‌സിങ് ലോകത്തെ ഞെട്ടിച്ചിരുന്നു.
ഭാര്യയുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു , പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ പിടിയിലമര്‍ന്നിരുന്ന ലിയോണിന്റെ അന്ത്യം.1978ല്‍ വീണ്ടും അലിയുമായി ഏറ്റുമുട്ടിയ ലിയോണ്‍ മൂന്നാം റൗണ്ടില്‍ പരാജയം സമ്മതിച്ചു പിന്‍വാങ്ങി. കടുത്ത മദ്യപാനിയായിരുന്ന ലിയോണിന് ഗുസ്തി മല്‍സരത്തില്‍ തലക്കേറ്റ പ്രഹരത്തില്‍ തലച്ചോറിന് തകരാര്‍ സംഭവിച്ചിരുന്നു.
1953 ജൂലായ് 11 ന് സെന്റ് ലൂയിസിലായിരുന്നു ജനനം. ലിയോണിന്റെ സഹോദരന്‍ മൈക്കിളും ഗുസ്തിക്കാരനായിരുന്നു. 1976 ഒളിമ്പിക്‌സില്‍ ലിയോണ്‍ ലൈറ്റ് ഹെവി വെയ്റ്റ് ഗോള്‍ഡ് മെഡല്‍ നേടിയപ്പോള്‍ സഹോദരന്‍ മിഡില്‍ വെയ്റ്റില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവായി.
By പി.പി.ചെറിയാന്‍
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…