കാലിഫോര്‍ണിയ ബിസിനസ്സ് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന കാലിഫോര്‍ണിയ സംസ്ഥാന ഉത്തരവിനെതിരെ സുപ്രീം കോടതി.
ഹാര്‍വെസ്റ്റ് റോക്ക് ചര്‍ച്ച്, സൗത്ത് യുണൈറ്റഡ് പെന്റകോസ്തല്‍ ചര്‍ച്ച് എന്നീ ദേവാലയങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലില്‍ ഫെബ്രുവരി 5 ാം തീയതി രാത്രിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ദേവാലയത്തിനകത്ത് ആരാധന നടത്തുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഇവര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സുപ്രീം കോടതി ഒമ്പതംഗ ബഞ്ചില്‍ 6 പേര്‍ ആരാധനാ സ്വാതന്ത്ര്യം ചര്‍ച്ചിന്റെ 25 ശതമാനം വരെ അനുവദിക്കാം എന്ന് രേഖപ്പെടുത്തിയപ്പോള്‍ 3 പേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.
സ്‌റ്റേറ്റ് പബ്‌ളിക്ക് ഹെല്‍ത്ത് ഫ്രം വര്‍ക്ക് നിര്‍ദ്ദേശത്ത മറികടക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും ചര്‍ച്ച് കപ്പാസിറ്റിയുടെ 25 ശതമാനത്തിന് നിലവിലുള്ള കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു തന്നെ ആരാധന ഉടന്‍ അനുവദിക്കുമെന്നും ചര്‍ച്ച് അധികൃതര്‍ അറിയിച്ചു.
1250ല്‍ പരം സീറ്റുകളുള്ള ഹാര്‍വെസ്റ്റ് റോക്ക് ചര്‍ച്ചിലെ 8 മാസമായി മുടങ്ങിക്കിടക്കുന്ന ആരാധന പുനരാരംഭിക്കുന്നതിന് ലഭിച്ച അനുമതി സന്തോഷകരമാണെന്നും ചര്‍ച്ച് പാസ്റ്റര്‍ പറഞ്ഞു.
By പി.പി.ചെറിയാന്‍
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…