പാപഫ്രാൻസിസ് പാപ്പയുടെ അത്ഭുത രോഗ സൗഖ്യം മുമ്പേ പ്രവചിച്ച് കനേഡിയൻ സുവിശേഷകൻ ബ്രദർ ഷിബു കിഴക്കേക്കുറ്റ്. പാപ്പ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ് പാപ്പയുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കണമെന്ന് ബ്രദർ തന്റെ പ്രാർത്ഥനഗ്രൂപ്പായ 24ന്യൂസ് ലൈവ്.കോമിൽ പറഞ്ഞത്. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം നിരവധിപ്പേർ പാപ്പയ്ക്കായി മധ്യസ്ഥ പ്രാർത്ഥന നടത്തുകയും ഉപവാസമെടുക്കുകയും ചെയ്തിരുന്നു. വിശ്വാസപൂർവമുള്ള പ്രാർഥനയ്ക്ക് ശക്തിയുണ്ടെന്ന് തെളിഞ്ഞതായി ബ്രദർ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുമെന്നും റാഫേൽ തട്ടിൽ പിതാവ് മേജർ ആർച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെടുമെന്നും ഷിബു ബ്രദർ പ്രവചിച്ചിരുന്നു. രണ്ടു പ്രവചനങ്ങളും കാലക്രമേണെ സംഭവിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുമെന്ന ഷിബു ബ്രദറിന്റെ പ്രവചനം വലിയ പ്രാധാന്യത്തോടെയാണ് അന്ന് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. കേരളത്തിൽ ഇടതുമുന്നണിയും കേന്ദ്രത്തിൽ ബിജെപിയും ഭരിക്കുമെന്നും ഷിബു ബ്രദർ പറഞ്ഞിരുന്നു.
നിരവധിപ്പേരാണ് ബ്രദർ ഷിബു നയിക്കുന്ന 24ന്യൂസ് ലൈവ്.കോമിന്റെ പ്രാർത്ഥനാ കൂട്ടായ്മയിൽ അംഗങ്ങളായുള്ളത്. വചനത്തിലധിഷ്ഠിതമാണ് ഓരോ പ്രാർത്ഥനയും. 24 ന്യൂസ് ലൈവ്.കോമിന്റെ അത്ഭുതമാതാവിനോടുള്ള പ്രാർത്ഥന വഴി നിരവധിപ്പേർക്കാണ് അത്ഭുത രോഗസൗഖ്യങ്ങൾ ലഭിക്കുന്നത്. ബൈബിൾ പതിമൂന്ന് ദിവസം വായിച്ച് ജീവിത പ്രതിസന്ധികളിൽ നിന്നും അത്ഭുതകരമായ വിടുതൽ നേടിയതും അനേകരാണ്. ജാതി മത ഭേദമന്യേ നിരവധിപ്പേരാണ് എല്ലാ ദിവസം ലോകത്തിനായി 24 ന്യൂസ് ലൈവ്.കോമിന്റെ പ്രാർത്ഥനാ ഗ്രൂപ്പുകളിൽ പ്രാർത്ഥിക്കുന്നത്. 24 ന്യൂസ് ലൈവ്.കോമിന്റെ അത്ഭുത പ്രാർത്ഥനയിലൂടെയും അനേകർക്ക് വിടുതൽ ലഭിക്കുന്നുണ്ട്.
സിനിമാ നിർമ്മാതാവായിരുന്ന ഷിബു ബ്രദർ കാനഡയിലെ ജോലി പോലും വേണ്ടെന്ന് വച്ചാണ് സുവിശേഷ പ്രഘോണത്തിനായി തന്റെ ജീവിതം സമർപ്പിച്ചത്. ഇന്ത്യയിലേക്ക് വലിയ രീതിയിൽ കുടിയേറ്റം നടക്കുമെന്നാണ് ബ്രദർ ഇപ്പോൾ പ്രവചിച്ചിരിക്കുന്നത്. പതിനഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ വികസിത രാഷ്ട്രമായി മാറുമെന്നും ഇപ്പോൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവരെല്ലാം തിരിച്ചുവരുമെന്നും ബ്രദർ പ്രവചിച്ചിട്ടുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…