പി.പി.ചെറിയാൻ.
ഹൂസ്റ്റൺ : ഡിസംബർ 28 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137 ആം ജന്മ ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആരംഭിച്ച 137 രൂപ ചലഞ്ചിന്റെ ഭാഗമാകാൻ ഒഐസിസി യൂഎസ്എ യും. കെപിസിസി യുടെ ഫണ്ട് ശേഖരണത്തിനായാണ് ഈ ചലഞ്ചിന് തുടക്കം കുറിച്ചത്. 137 രൂപയോ അതിന്റെ ഗുണിതങ്ങളായോ സംഭാവന നൽകാം. ഓൺലൈൻ ആയും പണം അയക്കാം. ഇതിനായുള്ള അക്കൗണ്ട് വിശദാ ശങ്ങൾ ചുവടെ ചേർക്കുന്നു.
ഈ ചലഞ്ച് അമേരിക്കയിലും ഒരു തരംഗമാക്കാൻ ഒരുങ്ങുകയാണ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രവർത്തകർ. ഈ പരിപാടിയുടെ ആദ്യഘട്ടമായി 1,37,000 രൂപ ( 1000 ചലഞ്ച്) ഇവിടെയുള്ള പ്രവർത്തകർ “കോൺഗ്രസിന്റെ കുതിപ്പിന് എന്റെ സ്നേഹ സമ്മാന” മായി കെപിസിസി ഫണ്ടിൽ അടയ്ക്കും. ചലഞ്ചിന്റെ ഭാഗമായി പണം അയക്കുന്നവർ മെമ്മോയിൽ ‘OICC USA ‘ എന്ന് ചേർക്കേണ്ടതാണ്. ജനുവരി 26 വരെയാണ് ഈ ഫണ്ട് സ്വീകരിക്കുന്നത്.
കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ, ഒഐസിസി യുഎസ്എ യുടെ നേതൃത്വത്തിൽ കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിൽ അമേരിക്കയിലുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് ഒഐസിസി നാഷണൽ കോർഡിനേറ്റർ ജെയിംസ് കൂടൽ, നോർത്ത്, സൗത്ത് റീജിയണൽ കോർഡിനേറ്റർമാരായ സന്തോഷ് ഏബ്രഹാം, ജീമോൻ റാന്നി എന്നിവർ അറിയിച്ചു.
State Bank of India
Sasthamangalam Branch, Thiruvananthapuram
Account Holder Name : Kerala Pradess Congress Committee
Account : 40672065556
IFSC :SBIN0070023
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 346 773 0074
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…