ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്തു കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കാന്‍ ഒരുങ്ങുന്നതായി ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട്. ഫെബ്രുവരി 25 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച സൂചന ഗവര്‍ണര്‍ നല്‍കിയത്.
കോപ്പര്‍ ക്രിസ്റ്റിയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കവെ, എന്നു മുതലാണു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്ന ചോദ്യത്തിന് എത്രയും വേഗം എന്നാണു ഗവര്‍ണര്‍ മറുപടി നല്‍കിയത്.
ടെക്‌സസില്‍ എല്ലാവര്‍ക്കും കോവിഡ് വാക്‌സീന്‍ നല്‍കുന്നതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 23 ചൊവ്വാഴ്ചയോടെ 5.1 ശതമാനം പേര്‍ക്കും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
ടെക്‌സസിലെ 22 മില്യണ്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമ്പോള്‍ തന്നെ 16 വയസ്സിനു താഴെയുള്ള ജനസംഖ്യയുടെ 23 ശതമാനം വരുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള അംഗീകാരം നല്‍കിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കൊറോണ വൈറസിനെതിരെ നല്‍കുന്ന വാക്‌സിന്‍ എത്രമാത്രം പ്രയോജനകരമാണെന്ന് പൂര്‍ണ്ണമായും തെളിയിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രാഥമിക പഠനത്തില്‍ വൈറസിനെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ വാക്‌സീനു കഴിയുമെന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
രണ്ടു ഡോസു വാക്‌സീന്‍ ലഭിച്ചവരും കൂട്ടംകൂടല്‍ ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മൂക്കും വായും പൂര്‍ണ്ണമായും മറയ്ക്കുന്ന മാസ്ക്കുകള്‍ ധരിക്കണമെന്നും, സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസിന്റെ ആക്രമണം കാര്യമായി ബാധിച്ച ടെക്‌സസില്‍ ഒടുവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ചു വ്യാപനതോത് വളരെ കുറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചു.
By പി.പി. ചെറിയാന്‍
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…