America

ഡികാൽബ് കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടി ട്രക്ക് അപകടത്തെ തുടർന്ന് മരിച്ചു

ഡെകാൽബ് കൗണ്ടി(ഇല്ലിനോയ്‌) : പെറി റോഡിന് തെക്ക് റൂട്ട് 23-ൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടർന്ന് ഡെകാൽബ് കൗണ്ടി ഷെരീഫിൻ്റെ ഡെപ്യൂട്ടി മരിച്ചു.

പ്രാഥമിക അന്വേഷണത്തെത്തുടർന്ന്, ക്രിസ്റ്റീന മുസിൽ (35) എന്ന് ഡെപ്യൂട്ടിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്  ഡെപ്യൂട്ടി മസിൽ തൻ്റെ ഫോർഡ് എക്സ്പ്ലോറർ സ്ക്വാഡ് കാറിനുള്ളിൽ ഇരിക്കുകയായിരുന്നു. ഡെപ്യൂട്ടി, പെറി റോഡിന് സമീപം റൂട്ട് 23 ൻ്റെ വലതു വശത്തു  രാത്രി 10:40 ന് തൊട്ടുമുമ്പ് പാർക്ക് ചെയ്തിരുന്നതായി ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് കരുതുന്നു.

 കെൻവർത്ത് ട്രക്ക്, റോഡ്‌വേയിൽ നിന്ന് തെന്നി പോയി, ഡെപ്യൂട്ടി സ്‌ക്വാഡ് കാർ പിന്നിൽ ഇടിക്കുകയായിരുന്നു.മാരകമായ പരുക്കുകളോടെ മുസിലിനെ ഏരിയാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പട്രോളിംഗിലും മറ്റു വിവിധ വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ച ഷെരീഫിൻ്റെ ഓഫീസിലെ അഞ്ച് വർഷത്തെ വെറ്ററൻ ആയിരുന്നു മുസിൽ എന്ന് ഷെരീഫ് ആൻഡി സള്ളിവൻ പറഞ്ഞു.നാല് വർഷം സൈനിക ഓഫീസറായും അവർ ആർമി നാഷണൽ ഗാർഡിൽ സേവനമനുഷ്ഠിച്ചു. അതിനുമുമ്പ്, 2008 മുതൽ 2009 വരെ അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചു.

സംഭവത്തിൽ  ട്രക്ക് ഡ്രൈവ കസ്റ്റഡിയിലെടുത്തതായി ട്രക്ക് ഡ്രൈവറുടെ ഭാര്യ പറഞ്ഞു. അപകടത്തെ കുറിച്ച്  ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസും ഡികാൽബ് കൗണ്ടി കൊറോണർ ഓഫീസും അന്വേഷണത്തിലാണ്.

റിപ്പോർട്ട്: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

20 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

20 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

20 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

23 hours ago