വാഷിങ്ടന്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വനിത നീരാ ടണ്ടന്റെ നോമിനേഷനെ സെനറ്റില്‍ എതിര്‍ക്കുമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍. പ്രസിഡന്റ് ബൈഡന്റെ ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റ് ഡയറക്ടറായിട്ടാണ് നീരാ ടണ്ടനെ നോമിനേറ്റ് ചെയ്തിരുന്നത്.
ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് 1970 ല്‍ മസാച്യുസെറ്റില്‍ ജനിച്ച മകളാണ് നീരാ. കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും യെല്‍ ലോ സ്കൂളില്‍ നിന്നും ജുറിസ് ഡോക്ടര്‍ ബിരുദവും നേടിയ നീരാ, ന്യൂ എനര്‍ജി പോളിസി, ഹെല്‍ത്ത് കെയര്‍ റിഫോം അസോസിയേറ്റ് ഡയറക്ടറായി അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ കാംപെയ്‌നില്‍ പ്രവര്‍ത്തിച്ചിരുന്നു.
വെസ്റ്റ് വെര്‍ജിനിയായില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ജോ മാല്‍ചിനാണ് നീരക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയത്. നീരാ ഈയിടെ ട്വിറ്ററില്‍ ബെര്‍ണി സാന്റേഴ്‌സ്, മിച്ച് മെക്കോണല്‍ എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് സെനറ്റര്‍ ജോയെ നീരക്കെതിരെ തിരിച്ചത്. ഇരുപാര്‍ട്ടികളേയും ഒന്നിച്ചുകൊണ്ടു പോകേണ്ട ഇവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് ഭൂഷണമല്ലെന്നും സെനറ്റര്‍ പറഞ്ഞു.
ഇതോടെ നീരയുടെ കണ്‍ഫര്‍മേഷന്‍ സംഭവിക്കുമോ എന്ന ആശങ്കയുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 50 സെനറ്റര്‍ മാര്‍ക്കൊപ്പം ജോ ഒന്നിച്ചാല്‍ നീര പുറത്താകും. അടുത്ത ആഴ്ചയാണ് നീരയുടെ കണ്‍ഫര്‍മേഷന്‍ സെനറ്റില്‍ ചര്‍ച്ചകെടുത്തതും മിറ്റ് റോംനി ഉള്‍പ്പെടെ റിപ്പബ്ലിക്കന്‍ വിമതര്‍മാര്‍ പോലും നീരയെ എതിര്‍ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
By പി.പി. ചെറിയാന്‍
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…