America

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി 37-കാരനായ ഡെമോക്രാറ്റ് നേതാവ് ജെയിംസ് തലാരിക് വിജയിച്ചതായി ഡിസിഷൻ ഡെസ്ക് എച്ച്.ക്യു പ്രവചിച്ചു.

ഡെമോക്രാറ്റിക് പാർട്ടിക്ക് യു.എസ് സെനറ്റിൽ ഭൂരിപക്ഷം തിരിച്ചുപിടിക്കാൻ ഈ വിജയം നിർണായകമാകും.

മുൻ സെനറ്റർ ജോൺ കോർണിന് പകരം ഡൊണാൾഡ് ട്രംപ് പിന്തുണച്ച കെൻ പാക്സ്റ്റണിന്റെ തോൽവി റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത ആഘാതമായി. അഴിമതി ആരോപണങ്ങളും വ്യക്തിഗത വിവാദങ്ങളും പാക്സ്റ്റണ് തിരിച്ചടിയായി.

ടെക്സസ് മുൻ അധ്യാപകനും സെമിനാരി വിദ്യാർത്ഥിയുമായ തലാരിക് ഐക്യ സന്ദേശമുയർത്തിയാണ് പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വൻ തുക സമാഹരിക്കാനും ചില റിപ്പബ്ലിക്കൻ പ്രമുഖരുടെ പിന്തുണ നേടാനും തലാറിക്കിന് സാധിച്ചു.

ടെക്സസിലെ റിപ്പബ്ലിക്കൻ മേധാവിത്വം അവസാനിപ്പിച്ച ഈ വിജയം യു.എസ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റിപ്പോർട്ട്: പി പി ചെറിയാൻ

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

Sub Editor

Recent Posts

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

22 mins ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

3 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

3 hours ago

ഇലക്ട്രിക് കാർ ചാർജിങ്ങിന് ഇനി ചെലവേറും; പെട്രോൾ, ഡീസൽ കാറുകളേക്കാൾ ചാർജിങ് നിരക്ക് ഉയർന്നു

അയർലണ്ടിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ESB-യുടെ പുതിയ ചാർജിങ് നിരക്ക് വർധന. രാജ്യത്തെ ഏറ്റവും വലിയ പൊതു ഇലക്ട്രിക്…

4 hours ago

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

4 hours ago

ഡബ്ലിൻ സിറ്റി സെന്ററിൽ സുരക്ഷാ ശക്തമാക്കുന്നു; സ്വകാര്യ ഏജൻസിക്ക് പട്രോളിങ് ചുമതല നൽകാൻ നീക്കം

ഡബ്ലിൻ സിറ്റി സെന്ററിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ സുരക്ഷാ ജീവനക്കാരെ പട്രോളിങ്ങിന് നിയോഗിക്കാൻ നീക്കം. ഒ'കോണൽ സ്ട്രീറ്റും…

5 hours ago