ന്യൂ ഓര്‍ലിയന്‍സ് (ലൂസിയാന): മാസ്ക് ധരിക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കം തീര്‍ക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ന്യൂ ഓര്‍ലിയന്‍സ് ഹൈസ്കൂളില്‍ ബാസ്കറ്റ് ബോള്‍ മത്സരം നടക്കുന്നതിനിടയില്‍ മാസ്ക് ധരിക്കാതെ അകത്തു പ്രവേശിക്കാന്‍ ശ്രമിച്ച ആളെ സ്കൂള്‍ ജീവനക്കാരന്‍ തടഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ മല്‍പിടിത്തം ശ്രദ്ധയില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളെ പുറത്തേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ഒളിച്ചുവച്ച തോക്കെടുത്തു പ്രതി അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. ജോണ്‍ ഷാലര്‍ ഹോണ്‍ (35) എന്ന ആളാണു സെക്കന്റ് സിറ്റി കോര്‍ട്ട് കോണ്‍സ്റ്റബിള്‍ മാര്‍ട്ടിനസ് മിച്ചുവിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.
സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലിരുന്ന 39 കാരന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും മറ്റും തട്ടിയെടുത്ത ശേഷമാണ്, കളി നടക്കുന്ന സ്കൂള്‍ പരിസരത്തേക്ക് എത്തിയത്. മാസ്ക്ക് ധരിക്കാതെ അകത്തു പ്രവേശിപ്പിക്കില്ലെന്നു പറഞ്ഞ സ്കൂള്‍ ജീവനക്കാരനുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് മല്‍പിടുത്തം ഉണ്ടാകുകയും ചെയ്തു. ഇത് കണ്ടുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മാര്‍ട്ടിസ് സംഭവ സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഷാലല്‍ ഹോണിനെ പുറത്തേക്ക് കൊണ്ടു പോകുമ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു കൊലപാതകത്തിനും കവര്‍ച്ചയ്ക്കും കേസ്സെടുത്തു. പൊലീസ് ഉദ്യോഗസ്ഥന്റെ മരണം ഡിപ്പാര്‍ട്ട്‌മെന്റിനെ ആകെ നിരാശയിലാഴ്ത്തിയതായി പൊലീസ് ചീഫ് കിര്‍ക്ക് പ്രസ്തവാനയില്‍ പറഞ്ഞു.
പി.പി. ചെറിയാന്‍
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…