മസ്‌കീറ്റ് (ഡാളസ് ):ജീവിതത്തിൽ നൊമ്പരങ്ങളും പരിഹരിക്കാൻ കഴിയില്ല എന്ന് തോന്നുന്ന പ്രശ്നങ്ങളും ഏറി വരുമ്പോൾ ദൈവ സന്നധിയിൽ നിന്നും അന്യപ്പെട്ടുപോകുകയല്ല മറിച്ചു ആ സന്ദർഭങ്ങളിലെല്ലാം അദ്രശ്യനായ ദൈവ കരങ്ങളിലാണ് നാമെന്നു തിരിച്ചറിയയേണ്ടതാണെന്നു റവ പി കെ സക്കറിയാച്ചൻ ഉദ്‌ബോധിപ്പിച്ചു .ഡാളസ് സെന്റ് പോൾസ് മാർ തോമ ചർച്ച യുവജനസഖ്യം സെപ്തംബര് 11 ശനിയാഴ്ച വൈകീട്ടു സംഘടിപ്പിച്ച ബൈബിൾ പഠനക്ളാസിൽ “പ്രതിസന്ധികളിൽ തളരാത്ത വിശ്വാസം” എന്ന വിഷയത്തെ അപഗ്രഥിച്ചു കേരളത്തിൽ നിന്നും സൂം വഴി ധ്യാനപ്രസംഗം നടത്തുകയായിരുന്ന സക്കറിയാച്ചൻ.
ഹബക്കൂക് പ്രവാചകന്റെ ജീവിതത്തിൽ ആഭിമുഘീകരികേണ്ടിവന്ന വിവിധ വെല്ലുവിളികളിൽ ആദ്യമേ നിരാശനായെങ്കിലും പിന്നീടു കണ്ണുനീരോടെ പ്രാര്ഥിക്കുന്നതായും, പ്രാത്ഥനയിലൂടെ ലഭ്യമായ പ്രത്യാശയിൽ പ്രചോദിതനായി തന്നെ ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യുന്ന പ്രവാചകന്റെ അനുഭവം അനുകരണീയമായ മാതൃകയാണെന്നും അച്ഛൻ പറഞ്ഞു .അമേരിക്കയിൽ ഫിലാഡഫിയാ ചർച്ചിൽ പട്ടക്കാരനായി പ്രവർത്തിക്കുമ്പോൾ ഉണ്ടായ ഒരു അപകടത്തെത്തുടർന്ന് അരക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട് അത്ഭുതകരമായി ജീവൻ തിരിച്ചു കിട്ടയതും ഒരു വീൽ ചെയറിലിരുന്നു വിശ്വസ്തനായ ദൈവം എങ്ങനെ തന്നെ അതിശയകരമായി പ്രയോജനപ്പെടുത്തുന്നു എന്ന അച്ചന്റെ ജീവിതാനുഭവ സാക്ഷ്യം കേൾവികാരുടെ കണ്ണുകളെപോലും ഈറനണിയിച്ചു.
അനേകായിരങ്ങളുടെ ജീവൻ കവർന്ന കോവിഡ് 19 എന്ന മഹാമാരി ആഗോള ജനതയെ പരിഭ്രാന്തിയിൽ ആഴ്ത്തിയിരിക്കുമ്പോൾ “എന്തുകൊണ്ട് ഇങ്ങനെ” എന്ന് ചോദിക്കുന്നതുനുപകരം ദൈവത്തിന്റെ സന്നധിയിൽ അടുത്തുവന്നു ഹബക്കൂക് പ്രവാചകൻ അയ്യം വിളിച്ചു നിലവിളിച്ചതുപോലെ നാമും നിലവിളിക്കുകയാണെങ്കിൽ ഈ ബാധ നമ്മിൽ നിന്നും മാറിപോകുമെന്നും അച്ചൻ പറഞ്ഞു.
സെന്റ് പോൾ മാർത്തോമാ ചർച്ച വികാരി റവ മാത്യുജോസ്ഫ് (മാനോജച്ചൻ) ആമുഖപ്രസംഗം നടത്തുകയും സക്കറിയാച്ചനെ പരിചയപ്പെടുത്തുകയും ചെയ്തു ,യുവജനസഖ്യം വൈസ് പ്രസിഡന്റ് അലക്സ് കോശി ,ട്രഷറർ ഷിബുചക്കോ ,സ്റ്റാൻലി ജോർജ് ,സോജി സ്കറിയാ തുടങ്ങിയവർ പ്രാത്ഥനകൾക്കു നെത്ര്വത്വം നൽകി. സഖ്യം സെക്രട്ടറി അജുമാത്യു നന്ദി രേഖപ്പെടുത്തി .
യുവജനസഖ്യം ഭദ്രാസന സെക്രട്ടറി ബിജി ജോബി, സെഹിയോൻ മാർത്തോമാ ചർച്ച വികാരി റവ മാത്യൂസ് മാത്യൂസ് , ഇടവക സെക്രെട്ടറി ഈശോ തോമസ് , ഷാജി രാമപുരം , ,എന്നിവർ ഉൾപ്പെടെ വിവിധ ഇടവകകളിൽ നിന്നും നിരവധി പേർ യോഗത്തിൽ സംബന്ധിച്ചിരുന്നു . സക്കറിയ അച്ചന്റെ ആശീർവാദത്തിനുശേഷം യോഗം സമാപിച്ചു .
യൂറോപ്യൻ യൂണിയന്റെ പുതിയ Migration and അസ്യലും ഉടമ്പടി പ്രകാരം കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി Jim O'Callaghan…
വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ സർവീസുകൾ നിർത്തിവച്ചു. ലുവാസ് റെഡ് ലൈനിലെ സർവീസുകൾ സ്മിത്ത്ഫീൽഡിനും…
വാടകക്കാർക്ക് ആറ് വർഷം വരെ തുടരാൻ അനുവദിക്കുന്ന പുതിയ വാടക നിയമനിർമ്മാണം പ്രാബല്യത്തിൽ വരുന്നതിന് മുൻപ്, നിലവിലുള്ള വാടകക്കാരെ ഒഴിപ്പിക്കരുതെന്ന്…
2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…
വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…
സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…