Categories: America

രാജ്യസുരക്ഷയ്ക്ക് ഭീഷണി; ടിക് ടോക്ക് നിരോധനത്തില്‍ തീരുമാനം അറിയിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക്ക് നിരോധനത്തില്‍ തീരുമാനം അറിയിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ടിക് ടോക്ക് തങ്ങളുടെ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് സുരക്ഷവൃത്തങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ നിരോധനം അനിവാര്യമാണെന്ന് ട്രംപ് വ്യക്തമാക്കി.

ടിക് ടോക്കിന്റെ കാര്യത്തില്‍ നിരോധനം അനിവാര്യമാണ്. ഞങ്ങള്‍ അവരെ വിലക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു- എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്ക് നിരോധനത്തെപ്പറ്റി ആലോചിക്കുകയാണെന്ന് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്നാണ് അദ്ദേഹം അറിയിച്ചത്.

അതേസമയം ടിക് ടോക്ക് വിഷയത്തില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് വിഭാഗം അന്വേഷണം നടത്തി വരികയാണെന്നും തീരുമാനം അതിന് ശേഷം അറിയിക്കുമെന്നും അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂക്കിന്‍ നേരത്തേ പറഞ്ഞിരുന്നു. അമേരിക്കയില്‍ ടിക് ടോക്ക് ഉപയോക്താക്കളുടെ എണ്ണം 80 ദശലക്ഷത്തിലധികമാണ്.

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചത് വാര്‍ത്തയായിരുന്നു. .

ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്.

Newsdesk

Recent Posts

സ്കൈലൈൻ ട്രാവൽസ് ഉടമ ഷൈബു വർഗീസിന്റെ പിതാവ് നിര്യാതനായി

സ്കൈലൈൻ ട്രാവൽസ് ഉടമ ഷൈബു വർഗീസിന്റെ പിതാവ് തോമസ് വർഗീസ് അന്തരിച്ചു. 85 വയസ്സായിരുന്നു. മരുമകൾ: ജിനി ഷൈബു (Kilbarron…

54 mins ago

ആപ്പിൾ ഡിവൈസുകളിലെ വൈറസ് അറ്റാക്ക്; ഉപഭോക്താക്കൾക്ക് ഗാർഡയുടെ മുന്നറിയിപ്പ്

ആപ്പിൾ ഉപകരണങ്ങളെ ലക്ഷ്യം വച്ചുള്ള പുതിയ വൈറസിനെക്കുറിച്ച് ഗാർഡ അടിയന്തര മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ഫോണുകൾ…

3 hours ago

തൊഴിലാളി ക്ഷാമം; ജർമ്മനിയിൽ ഇന്ത്യക്കാർക്ക് മികച്ച അവസരങ്ങൾ

പ്രായമായ ജീവനക്കാർ വിരമിക്കുന്നതിനാലും അവരുടെ തസ്തികകൾ നികത്താൻ വേണ്ടത്ര യുവ ഉദ്യോഗാർത്ഥികൾ ഇല്ലാത്തതിനാലും ജർമ്മനി വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ക്ഷാമം നേരിടുന്നു.…

4 hours ago

അയർലണ്ടിൽ കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങൾ വ്യാപകമായി ലംഘിക്കുന്നതായി റിപ്പോർട്ട്

അയർലണ്ടിലുടനീളം കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങളിൽ ലംഘനങ്ങൾ ഉണ്ടെന്ന് മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലൻഡ് (എംആർസിഐ) മുന്നറിയിപ്പ് നൽകി. എംആർസിഐ,…

6 hours ago

പ്രിയദർശൻ്റെ നൂറാമതു ചിത്രത്തിൽ, മോഹൻലാൽ നായകൻ

പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു.മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ…

9 hours ago

നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി

ഡബ്ലിൻ: ഡബ്ലിൻ  സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു.  ഡബ്ലിൻ സീറോ…

14 hours ago