ഡൊണാൾഡ് ട്രംപിന് മാസ്കിനോട് എന്തോ മുൻവൈരാഗ്യമുള്ളത് പോലെയാണ് പെരുമാറ്റം. ഒരിക്കലും മാസ്ക് ധരിക്കാൻ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം മിലിറ്ററി ആശുപത്രി സന്ദർശനത്തിന് മാത്രമാണ് അദ്ദേഹത്തെ മാസ്ക് ധരിച്ച് ഒരിക്കലെങ്കിലും കണ്ടത്. കൊറോണ കാലത്ത് ഉടനീളം മാസ്കിനോടുള്ള വിമുഖത അദ്ദേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ വീണ്ടും അദ്ദേഹം അത് തെളിയിച്ചിരിക്കുകയാണ്.
അമേരിക്കന്‍ ജനത കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കുകയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. ഇന്‍ഫക്ഷന്‍സ് ഡിസീസ് എക്‌സ്‌പേര്‍ട്ട് ഡോ. ആന്റണി ഫൗസിയുടെ നിര്‍ദേശങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഫോക്‌സ് ന്യൂസിനോട് വെള്ളിയാഴ്ച നടത്തിയ അഭിമുഖത്തില്‍ ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്നായിരുന്നു ഫൗസി നിര്‍ദേശിച്ചിരുന്നത്.
ജനങ്ങള്‍ക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനതിന് നിര്‍ബന്ധിക്കുകയില്ല. ട്രംപ് പ്രഖ്യാപിച്ചു.
മാസ്‌ക് ധരിക്കണമെന്നത് രാഷ്ട്രീയവത്കരിച്ചിരിക്കുന്നു. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും വ്യക്തികളുടെ സ്വാതന്ത്ര്യം പരിഗണിക്കാതെ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാവില്ല. ട്രംപ് വ്യക്തമാക്കി. സി.ഡി.സി. ഡയറക്ടര്‍ ഡോ.റോബര്‍ട്ട് ആര്‍ ഡെഫീല്‍ഡും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ട്. കാലിഫോർണിയയിൽ മാസ്ക് ധരിക്കാതിരിക്കാനുള്ള സങ്കടന വരെ രൂപീകരിച്ചിട്ടുണ്ട്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…