ഡാളസ് :ലോകമെങ്ങും, ഒരു സഭയുടേയോ ഒരു പ്രത്യേക വിഭാഗത്തിന്റെയോ താങ്ങും തണലും ഇല്ലാതെ, സ്വതന്ത്രമായി ക്രിസ്തീയ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുവാൻ വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞുവെച്ച .ബാബു വർഗീസ് വർത്തമാന കാലഘട്ടത്തിന്റെ അപ്പോസ്തോലനാണെന്നു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്പ്രസിഡന്റ് സണ്ണിമാളിയേക്കൽ പറഞ്ഞു.
മാർച്ച്20 വ്യാഴാഴ്ച വൈകീട്ട് മസ്കറ്റിലെ ഓൾ സ്റ്റേറ്റ് ഇൻഷുറൻസ് ഓഫീസ് കോൺഫറൻസ് ഹാളിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് നൽകിയ സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സണ്ണിമാളിയേക്കൽ ഭാഷാ പഠനവും പരിചയവും ബിരുദാനന്തര ബിരുദവും നേടി, ലോക നേതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി ക്രിസ്ത്യൻ സുവിശേഷങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് സംഭവിക്കുന്ന, കഷ്ടതകളും, കുരുതിയും, കണ്ടില്ലെന്ന് നടിക്കാതെ, ഫ്രീഡം ഓഫ് സ്പീച്ചിനു വേണ്ടി തന്റെ ജീവിതം ഒഴിഞ്ഞുവെച്ച വ്യക്തിയാണ് ശ്രീ ബാബു വർഗീസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞാനൊരു മാധ്യമപ്രവർത്തകനായി അറിയപ്പെടാനാണു ആഗ്രഹിക്കുന്നതെന്നു ലോകത്തിന്റെ വിവിധ രാജ്യങ്ങൾ സന്ദർശിച് അവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ചു റിപ്പോർട്ട് ചെയ്യുന്നതിനും പല ഭാഷകളിലായി 29ലധികം പുസ്തകങ്ങൾ രചികുകയും ചെയ്ത ശ്രീ ബാബു വർഗീസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ലോകത്തിന്റെ വിവിധ രാജ്യങ്ങൾ സന്ദർശിച് അവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ചു റിപ്പോർട്ട് ചെയ്യുന്നതിനും പല ഭാഷകളിലായി 29ലധികം പുസ്തകങ്ങൾ രചികുകയും ചെയ്ത ബാബു വർഗീസ് മത വിശ്വാസത്തിൻറെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ ഉൾപ്പെടെ നുന പക്ഷ മത വിഭാവങ്ങൾ നേരിടുന്ന പീഡനങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ വികാര വിവശനായി.അദ്ദേഹത്തെ നേരിൽ കാണുന്നതിനും സംസാരിക്കുവാനും സംവാദിക്കുവാനും സാധിച്ചത് വളരെ വിജ്ഞാനപ്രദമായിരുന്നു എന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഭാരവാഹികൾ അറിയിച്ചു.ഐപിസിഎൻ ടി വൈസ് പ്രസിഡന്റ് സിജു വി ജോർജ് നന്ദി പറഞ്ഞു.
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…