ന്യൂയോർക്/ തിരുവല്ല: ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ കേരള ഓക്സിലിയറി പ്രസിഡന്‍റായി മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് സി. എസ്. ഐ. കത്തീഡ്രലില്‍ വെച്ച് ആഗസ്റ്റ് 20 ന് നടന്ന കേരള ഓക്സിലിയറിയുടെ 68-ാമത് വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തത്. 1956 ല്‍ രൂപീകൃതമായ കേരള ഓക്സിലിയറിയുടെ 17-ാമത് പ്രസിഡന്‍റാണ് മെത്രാപ്പോലീത്താ.
കേരളത്തിന്‍റെ ഹൃദയഭാഷയായ മലയാളത്തില്‍ അവരവര്‍ക്ക് താങ്ങാവുന്ന വിലയില്‍ വേദപുസ്തകം ലഭ്യമാക്കുക എന്നതാണ് കേരള ഓക്സിലിയറിയുടെ ലക്ഷ്യം. സംസ്ഥാനത്തിനുള്ളില്‍ ഇപ്പോള്‍ 151 ബ്രാഞ്ചുകളെ 29 റീജിയണുകളായി തിരിച്ചു സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലകളിലും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിലവില്‍ നിലയ്ക്കല്‍ എക്യൂമെനിക്കല്‍ ട്രസ്റ്റ്, കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്‍ഡ്യ (സി. സി. ഐ), ബാംഗ്ലൂര്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്‍റര്‍ (ഇ. സി. സി.) എന്നിവയുടെ പ്രസിഡന്‍റ് കൂടിയാണ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ.
റിപ്പോർട്ട് – പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…