കൊറോണ വൈറസ് മൂലം ചൈന ആഗോള തലത്തിലുണ്ടാക്കിയ പ്രതിസന്ധിക്കെതിരെ ഒന്നിച്ചു നീങ്ങാന്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഏകദേശ ധാരണയിലെത്തി. അറ്റ്ലാന്റിക് മേഖലയിലെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ചേര്‍ന്നുള്ള വിശാലമായ ഒരു സഖ്യമാണ് പരിഗണനയിലുള്ളത്. 27 യൂറോപ്യന്‍ രാജ്യങ്ങളുടെ വിദേശ കാര്യമന്ത്രിമാരും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും തമ്മില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് പ്രധാന ആശയം ഉരുത്തിരിഞ്ഞത്.
ആഗോള സാമ്പത്തിക വ്യാപാര മേഖലയില്‍ ചൈനയുടെ ഇടപെടലുകളെ മുഴുവന്‍ തളര്‍ത്താനാണ് അമേരിക്കയുടെ നയങ്ങളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ജോസെപ് ബോറെല്‍ പറഞ്ഞു. വിശദമായ ചര്‍ച്ചക്കായി അമേരിക്കയുടെ സമയം ചോദിച്ചിരിക്കുകയാണെന്നും ജോസെപ് അറിയിച്ചു. തങ്ങള്‍ ഇരുകൂട്ടരുടേയും രാജ്യതാല്‍പ്പര്യങ്ങളും മൂല്യങ്ങളും ഒന്നാണ്. ചൈനക്കെതിരെ സംയുക്തനീക്കം എല്ലാ തലത്തിലും നടത്തണമെന്നതില്‍ എല്ലാവരും ഒരേ മനസ്സോടെ തീരുമാനം അറിയിച്ചു കഴിഞ്ഞു.
ചൈനയൊഴിച്ചുള്ള ഏഷ്യയിലെ ജനാധിപത്യ രാജ്യങ്ങളുമായി ബന്ധം വിപുലപ്പെടുത്തണമെന്ന ചര്‍ച്ചയും നടന്നതായി ജൊസെപ് വ്യക്തമാക്കി. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്കു കൂടുതല്‍ കരുത്തു പകരുന്നതാണ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും കൈകോര്‍ത്ത് ആഗോള സാമ്പത്തിക വ്യാപാര മേഖലയിലെ ചൈനയുടെ മുന്നേറ്റം തടയാന്‍ നടത്തുന്ന നീക്കമെന്ന് നിരീക്ഷകര്‍ പറയുന്നു.
സർക്കാരിന്റെ പുതിയ നിക്ഷേപ പദ്ധതി പ്രകാരം ലഭിക്കുന്ന വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമാകില്ല.പുതിയ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിനെക്കുറിച്ച്…
ഒരു ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ SN റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ്…
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…