ഡാളസ്: സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട മനു അച്ചനും ഡാളസ് സി എസ് ഐ കോൺഗ്രിഗേഷനിൽ സേവനം പൂർത്തിയാക്കി കേരളത്തിലേക്ക് തിരിക്കുന്ന സുഗു അച്ചനും ഇടവക ഉചിതമായതും ഹൃദയസ്പർശിയുമായ യാത്രയയപ്പ് നൽകി. ഏപ്രിൽ 12 ഞായറാഴ്ച്ച രാവിലെ നടന്ന ഇംഗ്ലീഷ് വിശുദ്ധ കുർബാനയെത്തുടർന്ന് വിപുലമായ പരിപാടികളോടെയാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്.
അലക്സാണ്ടർ ഫിലിപ്പിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇംഗ്ലീഷ് ക്വയർ ആലപിച്ച മനോഹരമായ ഗാനം പരിപാടിക്ക് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ചു.റവ. റെജിൻ രാജു സ്വാഗതവും അധ്യക്ഷ പ്രസംഗവും നടത്തി. അച്ചന്മാരുടെ സേവനങ്ങളെ അദ്ദേഹം സ്മരിച്ചു
ഇടവകയുടെ സ്നേഹോപഹാരമായി അച്ചന്മാർക്ക് പുഷ്പഹാരങ്ങൾ അർപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലിജി സഖറിയ (ക്വയർ & പ്രാർത്ഥനാ ഗ്രൂപ്പുകൾ), ക്രിസ്റ്റീന രാജു & ജോഷ്വ സഖറിയ (യൂത്ത് ഫെലോഷിപ്പ് & യുവജനസഖ്യം), സോജി സഖറിയ (ഇടവക) എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇടവക ട്രസ്റ്റിമാരായ രാജു ചാക്കോ,റിപ്‌സൺ തോമസ് എന്നിവർ ചേർന്ന് അച്ചന്മാർക്ക് യാത്രയയപ്പ് സമ്മാനം കൈമാറി. സൺഡേ സ്കൂളിനെ പ്രതിനിധീകരിച്ച് ലീ മാത്യു കൃതജ്ഞതയും ആശംസകളും അറിയിച്ചു.
യാത്രയയപ്പിന് മറുപടിയായി റവ റെജീവ് സുഗുവും, റവ. എബ്രഹാം കുരുവിളയും സംസാരിച്ചു. തങ്ങളുടെ ശുശ്രൂഷാ വേളയിൽ ഇടവക നൽകിയ സഹകരണത്തിന് അവർ നന്ദി രേഖപ്പെടുത്തി.മിസ്സിസ് സാറാ ചെറിയാന്റെ പ്രാർത്ഥനയോടെയും അച്ചന്റെ ആശീർവാദത്തോടെയും സമ്മേളനം സമാപിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അച്ചന്മാരോടൊപ്പം സ്മരണിക ഫോട്ടോ എടുക്കുകയും ചെയ്തു.
റിപ്പോർട്ട്: പി.പി.ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഒക്ലഹോമ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ 395-ാമത് ആർമി ബാൻഡ് ഉജ്ജ്വലമായ…
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം…
ഐറിഷ് റോഡുകളിൽ എല്ലാ പ്രധാന റൂട്ടുകളിലും ഗതാഗതം പൂർവസ്ഥിതിയിലേക്ക് മടങ്ങിയിരിക്കുന്നു. ആറ് ദിവസം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും ഇന്ധന ടെർമിനലുകളുടെയും കോർക്കിലെ…
വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിൽ നേതൃത്വത്തിൽ ഡബ്ലിനിലെ ചാർള്സ്ടൗണിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി.…
ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവർത്തന…
വാഷിംഗ്ടൺ: അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന നിർണ്ണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ്…