America

ഹൂസ്റ്റൺ സെൻറ് ജോസഫ് ഫെറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രം

പി പി ചെറിയാൻ

ഹൂസ്റ്റൺ :ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രധാനപ്പെട്ട ഇടവകകളിൽ  ഒന്നായ ഹൂസ്റ്റൺ  സെൻറ് ജോസഫ് സീറോ മലബാർ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആചരണം മാർച്ച് 19 ,20 തീയതികളിൽ ആഘോഷമായി നടത്തപ്പെട്ടുഇടവക വികാരി ഫാദർ ജോണിക്കുട്ടി പുലിശേരിൽ , തിരുനാൾ കൊടി ഉയർത്തിയതോടെ ആരംഭിച്ച മധ്യസ്ഥ  പ്രാർത്ഥനാ പത്തൊമ്പതാം തിയതി പൂർത്തീകരിച്ചു.തിരുനാൾ ദിനമായ മാർച്ച് 19ന് രൂപത സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് റാസ കുർബാനക്കു  മുഖ്യകാർമ്മികൻ ആയി.

രൂപത പ്രോക്യുറേറ്റർ റവ ഫാ:കുര്യൻ നെടുവേലി ചാലുങ്കൽ ,ഹൂസ്റ്റൺ ക്നാനായ  പള്ളി വികാരി ഫാ:സുനി  പടിഞ്ഞാറേക്കര, പെയർലാൻഡ്  സെൻറ് മേരീസ് പള്ളി വികാരി ഫാദർ ജോബി ചേലക്കുന്നേൽ,  ഫാ:റോയ്  ജേക്കബ്, റവ ഫാ:കെവിൻ  മുണ്ടയ്ക്കൽ ,റവ ഫാ:  ജോണിക്കുട്ടി പുലിശേരിൽ,  എന്നിവർ സഹകാർമികരായിറാസാ കുർബാനയെ തുടർന്ന് സെൻറ് ജോസഫ് ഹാളിൽ സംഘടിപ്പിച്ച കലാവിരുന്നിൽ 150ഓളം ഇടവക അംഗങ്ങൾ അണിചേർന്നു.

മാർച്ച് 20 ഞായറാഴ്ച  രാവിലെ 9 മണിക്ക് ആഘോഷമായ കുർബാനയ്ക്കുശേഷം വിശുദ്ധ യൗസേപ്പിതാവിന്റെ സ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായിമാർച്ച് 21ന് വൈകീട്ട് നടന്ന മരിച്ചവർക്ക് വേണ്ടിയുള്ള തിരു  കർമങ്ങളോടെ  10 ദിവസം നീണ്ടുനിന്ന തിരുന്നാൾ ആചാരണങ്ങൾക്കു  സമാപനമായി. തിരുനാൾ ക്രമീകരണത്തിന് ഇടവക വികാരി ഫാദർ ജോണിക്കുട്ടി പുലിശേരിൽ, അസിസ്റ്റൻറ് വികാരി ഫാദർ കെവിൻ മുണ്ടക്കൽ കൈക്കാരന്മാരായ പ്രിൻസ് മുടന്താഞ്ചലി ,  വർഗീസ് കല്ലുവെട്ടാംകുഴി ഫിലിപ്പ് പായിപ്പാട്ട് , ഷിജൊ തെക്കേൽ പാരിഷ് സെക്രട്ടറിമാരായ സിജോ ജോസ്, അഞ്ചനാ  തോമസ് , പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Newsdesk

Recent Posts

ഇസ്രായേൽ ചാരനെ ഇറാൻ തൂക്കിലേറ്റി; മിസൈൽ ആക്രമണവും പ്രത്യാക്രമണവുമായി പശ്ചിമേഷ്യ യുദ്ധഭീതിയിൽ

തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് കുറോഷ് കെയ്‌വാനി എന്നയാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ…

4 hours ago

ട്രംപിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കം പരാജയപ്പെട്ടു; ഇറാൻ യുദ്ധവുമായി മുന്നോട്ട് പോകാൻ സെനറ്റ് അനുമതി

വാഷിംഗ്ടൺ, ഡിസി (മാർച്ച് 18, 2026): ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ…

4 hours ago

സെനറ്റ് പ്രൈമറിയിൽ രാജ കൃഷ്ണമൂർത്തിക്ക് അപ്രതീക്ഷിത തോൽവി; അമേരിക്കൻ സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകാനുള്ള ചരിത്രപരമായ നീക്കത്തിന് കനത്ത തിരിച്ചടി

ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ…

4 hours ago

ട്രംപിനെ പിന്തുണച്ച് തുളസി ഗാബാർഡ്; ഇറാൻ വിഷയത്തിൽ യുഎസ് ഭരണകൂടത്തിൽ ഭിന്നത

വാഷിംഗ്ടൺ, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് രംഗത്തെത്തി.…

4 hours ago

സ്വന്തം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി വെടിവെച്ചു കൊന്ന പിതാവിന് ജീവപര്യന്തം ശിക്ഷ

വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന്…

5 hours ago

വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ടിന്റെ പുതിയ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു

ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…

5 hours ago