America

ആത്മീയ നവചൈതന്യം പകർന്ന് പ്രഥമ ഡിട്രോയിറ്റ് മലങ്കര ഓർത്തഡോക്സ് കൺവെൻഷൻ സമാപിച്ചു -പി പി ചെറിയാൻ

ഡിട്രോയിറ്റ് (മിഷി ഗൻ) :ഡിട്രോയിറ്റിലെ സെന്റ് ഗ്രിഗോറിയോസ്, സെന്റ് തോമസ് ,സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദ്യ ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷനു ദൈവകൃപയാൽ അനുഗ്രഹമായി.

മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ തോമസ് മാർ ഇവാനിയോസ് മെട്രോപൊളിറ്റൻ തിരിതെളിച്ച് കൺവെൻഷനു ഉദ്ഘാടനകർമ്മം നിർവഹിച്ചു .2023 ഏപ്രിൽ മാസം 21 22 തീയതികളിൽ സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിൽ നടന്ന ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷൻ ,ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് എന്നിവ പ്രാതിനിധ്യം കൊണ്ടും സംഘടന മികവുകൊണ്ടും സവിശേഷ ശ്രദ്ധയാകർഷിച്ചു .

ഗലാത്യർ 5 13 സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ  എന്ന പ്രധാന ചിന്ത വിഷയത്തെ ആസ്പദമാക്കി വചന ശുശ്രൂഷകളും വിവിധ ക്ലാസ്സുകളും വർക്ക് ഷോപ്പുകളും ഗാനശുശ്രൂഷയും നടത്തപ്പെട്ടു. ഫാ: ഫിലിപ്പ് ജേക്കബ് ഫാ :പിസി ജോർജ്, ഫാ ജെറി ജോൺ ,ഫാ:ഇമ്മാനുവേൽ പുന്നൂസ് ,ഡീക്കൻ  ജോൺ ശങ്കരത്തിൽ, റിയ തോമസ് ജോജി അലക്സ് ,അജയ് അലക്സ് എന്നിവർ നേതൃത്വം നൽകി .ഏപ്രിൽ 23 നു സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിലെ ഇരുപത്തിയാറാമതു ഇടവക ദിനത്തിലും  ഭദ്രാസനാധിപൻ ഡോ തോമസ് മാർ ഇവാനിയോസ് മെട്രോപൊളിറ്റൻ  പ്രധാന കാർമികത്വം വഹിച്ചു. ഇദംപ്രഥമമായി നടത്തപ്പെട്ടത് ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷൻ മേഖലയിലെ ഓർത്തഡോക്സ് ദേവാലയങ്ങൾക്ക് ആത്മീയമായി പുത്തൻ ഉണർവ്  നൽകിയെന്നു ഫാ ജോർജ് ചാക്കോ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

13 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

13 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

2 days ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

2 days ago