നെബ്രസ്ക്കാ: അഞ്ചും മൂന്നും വയസുള്ള കുട്ടികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എമിലി , തിയോഡര്‍ എന്നീ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് ആഡം പ്രൈസിനെ (35) കലിഫോര്‍ണിയ കോടതിയില്‍ ഹാജരാക്കി. നെബ്രസ്ക്കാ ആല്‍ബര്‍ട്ട് അവന്യൂവിലുള്ള വീട്ടിലാണു കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആഡം പ്രൈസും ഭാര്യയും തമ്മില്‍ വേര്‍പിരിയലിന്റെ നടപടിക്രമങ്ങള്‍ നടന്നു വരികയായിരുന്നു.കോടതി ഉത്തരവ് അനുസരിച്ചു പിതാവിനെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയതായിരുന്നു കുട്ടുകള്‍. ഇവരുടെ മാതാവ് ഇല്ലിനോയ്‌സിലാണു താമസം. കുട്ടികളെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ ഇരുന്നതിനെ തുടര്‍ന്ന് അമ്മ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നു പൊലീസ് എത്തിയപ്പോഴാണു മരിച്ചനിലയില്‍ കുട്ടികളെ കണ്ടെത്തിയത്.
ശനിയാഴ്ച വീട്ടില്‍ എത്തിയ പൊലീസ് അസ്വാഭാവികമായി ഒന്നും കാണാതിരുന്നതിനെ തുടര്‍ന്നു തിരിച്ചുപോയിരുന്നു. അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ഞായറാഴ്ച പൊലീസ് വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോഴാണു കുട്ടികളെ മരിച്ചനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അന്നേ ദിവസം വൈകിട്ട് ഏഴു മണിയോടെ ആഡം പ്രൈസിനെ കലിഫോര്‍ണിയയില്‍ നിന്നു പിടികൂടുകയായിരുന്നു.
കുട്ടികളുടെ മരണത്തെ കുറിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പിതാവിനെതിരെ കൂടുതല്‍ കുറ്റകൃത്യം ചുമത്തണമെങ്കില്‍ അതു ചെയ്യുമെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കലിഫോര്‍ണിയയില്‍ നിന്നു നെബ്രസ്‌ക്കോയിലേക്കു കൊണ്ടു വരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
by പി.പി. ചെറിയാന്‍
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…