America

ഫ്ലോറിഡ നവകേരള മലയാളി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി

ഫ്ലോറിഡ: 2025 ഫ്ലോറിഡയിലെ നവകേരളാ മലയാളി അസോസിയേഷൻന്റെ മുപ്പത്തിയൊന്നാം വർഷ ഓണാഘോഷം മുപ്പത്തിയൊന്നുതരം വിഭവങ്ങളുമായി കൂപ്പർ സിറ്റി ഹൈസ്കൂളിൽ വച്ച് വിവിധങ്ങളായ കലാപരിപാടികളോടൊപ്പം നടത്തപെട്ടു.

മിസ്റർ ബിജോയ് സേവ്യർ നവകേരളയുടെ മുപ്പത്തിയൊന്നാം വർഷ ഓണാഘോഷ ചടങ്ങിലേക് എല്ലാ വിശിഷ്ടാതിഥികളേയും ഹാർദവമായി സ്വാഗതം ചെയ്തു. യൂത്ത് പ്രസിഡന്റ് മിസ്സ് ലിയാന സാമ്യൂലിന്റെ,മനോഹരമായഅമേരിക്കൻനാഷണാലാന്തത്തോടുകൂടി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് പനങ്ങായിൽ ഏലിയാസ് ആദ്യ ദീപം തെളിയിച്ചു, തുടർന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും, വൈദികരും ദീപം തെളിയിച്ച് നവകേരളയുടെ മുപ്പത്യൊന്നാം വർഷത്തിന്റെ ഓണാഘോഷം വർണാഭമാക്കി. ഓണാഘോഷങ്ങൾക്ക് ചീഫ് ഗസ്റ്റ് ആയി ഫോമാ മുൻ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ് (2022-2024) ന്റെയും, ഫോമാ ട്രഷറർ( 2022-24)മിസ്റ്റർ ബിജു തോണിക്കടവിലിടെയും സാന്നിദ്ധ്യം പ്രാധാന്യം അർഹിച്ചു. അതോടൊപ്പം ഓർലൻഡോ മലയാളി അസോസിയേഷൻ (ഒരുമ) പ്രസിഡന്റ് മിസ്റ്റർ ജിബി ജോസഫ്, പാംബീച്ച് മലയാളി അസോസിയേഷൻ പ്രസിഡന്റ് മിസ്റ്റർ മാത്യു തോമസ്, നോവലിസ്റ്റും കലാകാരനുമായ മിസ്റ്റർ പൗലോസ് കുയിലാടൻ (ഫോമാ നാഷണൽ കമ്മിറ്റി കൾച്ചറൽ ചെയർമാൻ), മിസ്റ്റർ ബിജോയ് സേവിയർ, ഫോമാ നാഷണൽ അഡ്വൈസറി കമ്മിറ്റി ജോയിന്റ് സെക്രട്ടറി,മിസ്റ്റർ ഷാന്റി വർഗീസ് ( ഫോമാ നാഷണൽ പൊളിറ്റിക്കൽ ഫോറം എക്സിക്യൂട്ടീവ്) മിസ്റ്റർ ജോസ് തോമസ് സിപിഎ, മിസ്റ്റർ എബ്രഹാം കളത്തിൽ (ഫൊക്കാന ഇന്റർനാഷനൽ ട്രെഷറർ)മിസ്റ്റർ കുര്യൻ വർഗീസ് ഐഒസി ഫ്ലോറിഡ ചാപ്റ്റർ സെക്രട്ടറിഎന്നിവരുടെ സാന്നിധ്യവും പ്രശംസനീയമായിരുന്നു. പുതു തലമുറക്ക്, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, നമ്മുടെ സ്നേഹത്തിൻറെ വിലയും ഐക്യത്തിന്റെ കരുത്തും, പരസ്പര സഹായത്തിൽക്കൂടി ലഭിക്കുന്ന സംതൃപ്തിയും പുതുതലമുറക്ക് പകർന്നുകൊടുക്കുവാൻ, തിന്മക്കെതിരെ വിരൽ ചൂണ്ടുവാൻ മലയാളി സമൂഹം ആർജ്ജവം കാണിക്കുവാൻ ആഹ്വാനം ചതുകൊണ്ട് പ്രസിഡന്റ് മിസ്റ്റർ പനങ്ങയിൽ ഏലിയാസ് തന്റെ പ്രസിഡൻഷ്യൽ അഡ്രസ് അവസാനിപ്പിച്ചു.

 ലളിതവും മനോഹരവുമായ ഓണ സന്ദേശം നൽകി അതിഥികൾക്ക് സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും മൂല്യം പകർന്നുകൊടുത്ത്, റവറന്റ് ഡോക്ടർ സന്തോഷ് തോമസഉം, റവറന്റ് ഫാദർ ഫിലിപ്പ് ജി വർഗീസ് ആശംസയും നൽകി, ഓണം നല്ലോണം പ്രകാശിപ്പിച്ചു. ഡോക്ടർ ജഗതി നായർ കോറിയോഗ്രാഫി ചെയ്ത തിരുവാതിര, ഡോക്ടർ കൊറിയോഗ്രാഫി ചെയ്ത ഗ്രൂപ്പ് ഡാൻസ്, മിസ്സ് ലിയാന സാമുയൽ, മെലീസ ജിജു,ജോയാന അഭീഷ് തടങ്ങിയച്ചർ നയിച്ച ഡാൻസ്, ഹൃദയ എമേഴ്സൺ കോറിയോഗ്രാഫി ചെയ്ത മനോഹരമായ മെഗാ ഡാൻസ്, ഇമ്മാനുവൽ തോമസ്, രതീഷ്, ലിയാന, തോമസ് ചേലക്കാട്ട്, മിസ്റ്റർ ദീപക് ആചാരി, മിസിസ് ഗൗരി ദീപക്, മിസ്റ്റർ കിഷോർ കുമാർ ഇവരുടെ ഗാനമേളകൾ,കർണമനോഹരമായിരുന്നു. മിസ്റ്റർ ബിജോയ് ജോസപ്പ് എല്ലാ വിശിഷ്ടാതിഥികൾക്കും, സ്പോൺസേഴ്സിനും സ്നേഹത്തിന്റെ പൂച്ചെണ്ടുകളോട് നന്ദി അർപ്പിച്ചു.

മുപ്പത്തിയൊന്നു തരം വിഭവങ്ങൾ വിളമ്പുന്നതിനായി പ്രത്യേക കസ്റ്റം പ്ലേറ്റുകളും സജ്ജമാക്കിയത് ശ്രദ്ധയകാർഷികപ്പെട്ടു. ഫുഡ് കോർഡിനേറ്റർ മിസ്റ്റർ ഷാന്റി വർഗീസ് മികവുറ്റ വിഭവങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകി, മിസ്റ്റർ മേലെ ചാക്കോ, മിസ്റ്റർ കുര്യൻ വർഗീസ്, എമേഴ്സൺ ചാലിശ്ശേരി, മിസ്റ്റർ ഗോപൻ നായർ, മിസ്റ്റർ പദ്മനാഭൻ കുന്നത്, മിസ്റ്റർ ബിബിൻ ജോർജ് മിസ്റ്റർ സിനോജ് കമ്പിയിൽ, മിസിസ് ജോമിനി ബിജോയ് , മിസിസ് സൂസി ബിജോയ്,മിസിസ് ബിന്ദു എമേഴ്സൺ, മിസിസ് താരാ പദ്മകുമാർ മിസിസ് മെറിൻ ജോർജ് എന്നിവർ ഒത്തൊരുമയോടെ അതിഥികളെ സ്നേഹവിരുന്നിലേക്ക് നയിച്ചു.

മിസിസ് സാറാമ്മ ഏലിയാസ്, റോഷൻ സജോ പെല്ലിശ്ശേരി, റാണി കൂട്ടുകെട്ടിൽ മനോഹരമായ താലപ്പൊലി അരങ്ങേറി. മഹാബലിയായി അവതരിച്ച് മിസ്റ്റർ കുരിയാക്കോസ് പൊടിമറ്റം അതിഥികളെരോമാഞ്ചപുലകമണിയിച്ചു, നവകേരളയുടെ ഉത്സവവേളകൾ മനോഹരമായി അലങ്കരിക്കുന്ന പ്രിയപ്പെട്ട കുറിയക്കോസ് ചേട്ടനെ കമ്മറ്റി അംഗങ്ങൾ പ്രത്യകം അഭിനന്ദിച്ചു.

കർണമനോഹരമായ അത്ത പൂക്കളവും ഫോട്ടോ ബൂത്തും അതിഥികൾക്ക് ഹരം പകർന്നു, മനോഹരമായ ഫോട്ടോ ബൂത്ത് പ്രദർശിപ്പിച്ച മിസ്റ്റർ ശിവകുമാർ, ശ്രീമതി പ്രിയാ നായർ ദമ്പതികളെ പ്രസിഡന്റ് ശ്രീ പനങ്ങയിൽ ഏലിയാസ് അഭിനന്ദിച്ചു. ചെണ്ടമേളവും, താലപ്പൊലിയും, മഹാബലിയും ഒന്നിച്ചപ്പോൾ എഴുന്നള്ളത്ത് ഗംഭീരമായി. ചെണ്ടമേളത്തിനു ചുക്കാൻ പിടിച്ച മിസ്റ്റർ മോഹൻ നാരായൺ, ശ്രുതി ലയ താളം പ്രത്യേകം അഭിനന്ദനം അർഹിച്ചു. വളരെ മനോഹരമായ അവതരണ ശൈലിയോടെ വിവിധ പരിപാടികൾ കോർത്തിണക്കിയ മാസ്റ്റർ ഓഫ് സെറിമോണീസ് മിസസ് കാവ്യാ ബെൻസൻ, മിസ്സ് സിൽവിയാ ബെന്യാം വളരെയധികം പ്രശംസ പിടിച്ചുപറ്റി.

പ്രോഗ്രാം കോഓർഡിനറ്റ് ചെയ്ത്, സ്റ്റേജ് കൺട്രോൾ മനോഹരമായി കൈകാര്യം ചെയ്ത മിസ്റ്റർ സജോ പെല്ലിശ്ശേരിയേ പ്രസിഡന്റ് പ്രത്യേക അംഗീകാരം അറിയിച്ചു. നവകേരളിയുടെ സ്പോൺസേഴ്സിനെയും, അഭ്യുദയ കംഷികളെയും സ്ലൈഡ് ഷോയിൽ മനോഹരമായി പ്രദർശിപ്പിച്ച മിസ്റ്റർ ബിജോയ് ജോസഫ്, മിസ്റ്റർ പദ്മനാഭൻ കുന്നത്ത് എന്നിവർ ഇൻഫർമേഷൻ ടെക്നോളജിയിൽ മികവു തെളിയിച്ചു. വളരെ മനോഹരമായ അവതരണ ശൈലികളോടെ പരിപാടികൾ കോർത്തിണക്കിയ മാസ്റ്റർ ഓഫ് സെറിമോണീസ് മിസിസ് കാവ്യാ ബെൻസൺ, മിസ്സ് സിൽവിയാ ബെന്യാം വളരെ പ്രശംസ പിടിച്ചുപറ്റി. മിസ്സ് ലിയാന സാമുവേലിന്റെ ഇന്ത്യൻ നാഷണാളാന്തത്തോടുകൂടി നവകേരളാ മലയാളിഅസോസിയേഷന്റെ മുപത്തിയൊന്നാം വർഷ ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണു.

റിപ്പോർട്ട്: പി പി ചെറിയാൻ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

2 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

24 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

24 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

2 days ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

2 days ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

2 days ago