ഓസ്റ്റിന്‍: ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന ഫുഡ് സ്റ്റാമ്പ് അനുകൂല്യം ലഭിക്കുന്നവര്‍ക്ക് വീണ്ടും ആറുമാസത്തേക്ക് സാമ്പത്തിക വിവരങ്ങളോ ഇന്റര്‍വ്യുകളോ ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി പുതുക്കി നല്‍കുന്നതാണെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് പറഞ്ഞു. ടെക്‌സസിലെ 1.4 മില്യന്‍ കുടുംബാംഗങ്ങളാണ് ഓരോ ആറുമാസം കൂടുമ്പോഴും ഫുഡ് സ്റ്റാമ്പിനു വേണ്ടി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 2,76,000 കുടുംബങ്ങളുടെ ഫുഡ് സ്റ്റാംപ് കാലാവധിയാണ് അവസാനിക്കുന്നത്.
തീരെ വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് ഫുഡ് സ്റ്റാംപിന്ന് (മൂന്നാഴ്ചത്തേക്ക്) അപേക്ഷ സമര്‍പ്പിക്കേണ്ട (പുതിയ) കാലാവധി വെള്ളിയാഴ്ച വരെ നീട്ടിയതായും ഗവര്‍ണര്‍ ജൂലൈ 28 ന് നടത്തിയ പ്രസ്താവനയില്‍ പറയുന്നു. ഫുഡ് സ്റ്റാംപ് നല്‍കുന്നതിനാവശ്യമായ അംഗീകാരം ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചതായും ഗവര്‍ണര്‍ അറിയിച്ചു.സ്കൂളുകള്‍ അടച്ചതിനാല്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടില്ല. ഇതിനു പരിഹാരമായി ഓരോ വിദ്യാര്‍ഥിക്കും ഭക്ഷണം വാങ്ങുന്നതിന് 285 ഡോളര്‍ വീതം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
2.8 മില്യന്‍ കുട്ടികള്‍ക്ക് ഇതേ ആവശ്യത്തിനായി 790 മില്യണ്‍ ഡോളറാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടും സാമ്പത്തിക തകര്‍ച്ച അനുഭവിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള ഈ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടനെ ലഭിക്കുന്നതിനുള്ള കര്‍മ്മപരിപാടികളും ഗവണ്‍മെന്റ് സ്വീകരിച്ചതായും ഗവര്‍ണര്‍ അറിയിച്ചു.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…