വാഷിംഗ്ടണ്‍: രാജ്യം 244ാം സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോഴും വിദ്വേഷ പ്രസംഗവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇടതുപക്ഷക്കാര്‍, കൊള്ളക്കാര്‍, പ്രക്ഷോഭകര്‍ എന്നീ ശത്രുക്കളില്‍ നിന്ന് രാജ്യത്തിന്റെ മൂല്യം സംരക്ഷിക്കണമെന്നാണ് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ട്രംപ് പറഞ്ഞത്.
ഇടതുപക്ഷം, അരാജകവാദികള്‍, പ്രക്ഷോഭകര്‍, കൊള്ളക്കാര്‍ എന്നിവരെ അടിച്ചമര്‍ത്തുന്ന പ്രക്രിയയിലാണ് അമേരിക്കയെന്നും ട്രംപ് പറഞ്ഞു. 1942 ല്‍ കൊളംബസ് അമേരിക്ക കണ്ടെത്തിയതു മുതല്‍ ഉള്ള അമേരിക്കന്‍ ജീവിത രീതി സംരക്ഷിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
”തീവ്ര ഇടതുപക്ഷം, അരാജകവാദികള്‍, പ്രക്ഷോഭകര്‍, കൊള്ളക്കാര്‍ എന്നിവരെ അടിച്ചമര്‍ത്തുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ നമ്മള്‍. നിരവധി സന്ദര്‍ഭങ്ങളില്‍ അവര്‍ എന്താണ് ചെയ്യുന്നത് എന്നതിന് യാതൊരു സൂചനയും ഇല്ല. ഇളകിമറിഞ്ഞ ഒരു ജനക്കൂട്ടത്തെ നമ്മുടെ പ്രതിമകള്‍ കീറാനും ചരിത്രം മായ്ക്കാനും കുട്ടികളെ പഠിപ്പിക്കാനും നമ്മള്‍ ഒരിക്കലും അനുവദിക്കില്ല,” ട്രംപ് പറഞ്ഞു.
ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷ്യംവഹിച്ചത്. ആയിരക്കണക്കിന് ആളുകളാണ് വംശിയ വേര്‍തിരിവിനെതിരെ അമേരിക്കന്‍ തെരുവുകളില്‍ ഇറങ്ങിയത്
ആ സമയത്തു തന്നെ പ്രതിഷേധക്കാരെ ട്രംപ് കൊള്ളക്കാരെന്നാണ് വിളിച്ചത്. മഹത്തായ നഗരത്തില്‍ പ്രതിഷേധവുമായി ഇറങ്ങിയാല്‍ വെടിവെച്ചുകൊല്ലുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു.
ഇടതുപക്ഷത്തിനെതിരെയും ട്രംപ് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
രാജ്യത്ത് വ്യാപകമായി ബാധിച്ചുകൊണ്ടികരിക്കുന്ന കൊവിഡ് ചൈനയില്‍ നിന്നുവന്ന മഹാമാരിയാണെന്നും സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ട്രംപ് പറഞ്ഞു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…