ഒർലാൻഡോ(ഫ്ലോറിഡ ):ഒർലാൻഡോയിൽ കുടുംബ കലഹത്തെ തുടർന്നു ഉണ്ടായ വെടിവെപ്പിൽ 8 വസ്സുകാരെൻ ഉൾപ്പെടെ നാലു പേർ മരിച്ചു.70 കാരിയായ കരോൾ ഫുൾമോർ, 14 കാരിയായ ഡാമിയോണ റീഡ്, 8 വയസ്സുള്ള കാമറൂൺ ബൂയി എന്നിവരും പ്രതിയെന്ന് സംശയിക്കുന്ന 28 വയസുള്ള ലാക്കോർവിസ് ടമർ ഡാലിയുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ 2:30 ഓടെ പാരമോറിലെ ഗ്രാൻഡ് അവന്യൂ പാർക്കിന് സമീപമുള്ള ഗ്രാൻഡ് സ്ട്രീറ്റിലെ ഒരു വീട്ടിലായിരുന്നു സംഭവം
വീട്ടിൽ ബഹളം നടക്കുന്നതറിഞ്ഞു ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീടിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടു. പെട്ടെന്നു ഒരാൾ തോക്കുമായി പുറത്തു വന്ന് തങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് മേധാവി എറിക് സ്മിത്ത് പറയുന്നു.രണ്ടു ഉദ്യോഗസ്ഥർ കാമറൂൺ ബൂയിയെ വെടിവെച്ച് കൊലപ്പെടുത്തി.തുടർന്നു ഉദ്യോഗസ്ഥർ വീട്ടിനകത്തു നടത്തിയ പരിശോധനയിലാണ് വെടിയേറ്റ മൂന്ന് പേരെ കണ്ടതെന്നും സ്മിത്ത് പറയുന്നു.
വീട് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥർ അകത്തേക്ക് പോയെന്നും അപ്പോഴാണ് വെടിയേറ്റ മൂന്ന് പേരെ കണ്ടതെന്നും സ്മിത്ത് പറയുന്നു.രണ്ട് മുതിർന്നവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെ വെടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
“എന്തൊരു ഭയാനകവും ദാരുണവുമായ സംഭവമാണെന്ന്ഒർലാൻഡോ മേയർ ബഡ്ഡി ഡയർ ട്വിറ്ററിൽ വെടിവെപ്പിനെക്കുറിച്ച് പ്രതികരിച്ചു.
പ്രതിയെ വെടിവെച്ച രണ്ട് ഉദ്യോഗസ്ഥർക്കും പരിക്കില്ല.
അന്വേഷണ പൂർത്തിയാകുന്നതുവരെ വെടിവെച്ച രണ്ട് ഉദ്യോഗസ്ഥരേയും ഭരണപരമായ അവധിയിൽ പ്രവേശിപ്പിച്ചു .ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലോ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിവരികയാണ്
—
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…