gnn24x7

ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സില്‍ ഗ്യാസിന്റെ വില കുതിച്ചുയരുന്നു

0
197
gnn24x7
Picture

ഡാലസ് : ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില കുതിച്ചുയരുന്നതോടെ അമേരിക്കയിലും ഗ്യാസിന്റെ വിലയില്‍ വന്‍ കുതിപ്പ്. 2021 വര്‍ഷാരംഭത്തില്‍ 51.22 ഡോളറായിരുന്നു ക്രൂഡോയിലിന്റെ വില, മാര്‍ച്ച് 4 ബുധനാഴ്ച 66 ഡോളര്‍ എത്തിയതാണ് വില വര്‍ധനയ്ക്ക് കാരണമായി ചൂണ്ടികാണിക്കുന്നത്.

ഗ്യാസിന്റെ ഡിമാന്റ് വര്‍ധിച്ചതും, ഉല്പാദനം കുറഞ്ഞതും മറ്റൊരു കാരണമാണ്. അമേരിക്കയില്‍ ശരാശരി ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില (റഗുലര്‍) 2.745 ഡോളറില്‍ എത്തിനില്‍ക്കുന്നു. ഡാലസ് ഫോര്‍ട്ട്‌വര്‍ത്തിലും ഓരോ ദിവസവും ഗ്യാസിന്റെ വില വര്‍ധിക്കുകയാണ്.

ഫെബ്രുവരി ആദ്യവാരം 2 ഡോളറിനു താഴെയായിരുന്നു ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില. മാര്‍ച്ച് ആദ്യ ദിനങ്ങളില്‍ 2.51 ഡോളര്‍ വരെ വര്‍ധിച്ചു. ഇതു സാധാരണ നിലവാരത്തിലുള്ള ഗ്യാസിന്റെ വിലയാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഗ്യാസിന് ഗ്യാലന് 3.50 വരെയാണ് വില ഈടാക്കുന്നത്. ക്രൂഡോയിലിന്റെ വില വര്‍ധിക്കുന്നതോടൊപ്പം ഇനിയും ഗ്യാസിന്റെ വില വര്‍ധിക്കാനാണ് സാധ്യത.

അമേരിക്കയില്‍ ഗ്യാസ് ഉല്‍പാദിപ്പിക്കുന്ന ടെക്‌സസ് സംസ്ഥാനത്തു പോലും വില പിടിച്ചു നിര്‍ത്താനാകാത്ത അവസ്ഥയാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനും ഗവര്‍ണര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

മഹാമാരിയുടെ വ്യാപനത്തില്‍ പൊറുതിമുട്ടി കഴിയുന്ന അമേരിക്കന്‍ ജനതയ്ക്ക് ഗ്യാസ് വില വര്‍ധിച്ചത് മറ്റൊരു തിരിച്ചടിയായി. അമേരിക്കയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയതോടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു. ഗ്യാസിന്റെ ഉപയോഗവും ഇതനുസരിച്ച് വര്‍ധിച്ചു.

പി.പി. ചെറിയാന്‍

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here