America

സുവർണ്ണ ജൂബിലി നിറവിൽ സിസ്റ്റർ ശാന്തി പുരയിടത്തിൽ ഡിഎം; ആഘോഷം ശ്രദ്ധേയമായി

ഹ്യൂസ്റ്റൺ : സന്യാസ ജീവിത സമർപ്പണത്തിന്റെ അമ്പതു  വർഷങ്ങൾ പിന്നിടുന്ന  ബഹുമാനപ്പെട്ട സിസ്റ്റർ ശാന്തി പുരയിടത്തിൽ ഡിഎംന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ   മെയ് 14 ഞായറാഴ്ച്ച നടത്തപ്പെട്ടു. അമേരിക്ക- കാനഡ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ന്യ ഡോ .ഫീലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപോലിത്ത വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്തു.

മുൻ വികാരി ഫാ. ജോസഫ് കണ്ണംകുളം , വികരി ഫാ. ബിന്നി ഫിലിപ്പ് എന്നിവർ സഹകർമ്മികരായിരുന്നു. തുടർന്ന് നടന്ന അനുമോദന സമ്മേളനം മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങിൽ ഡിഎം സന്യാസിനി  സമൂഹം കോർഡിനേറ്റർ സിസ്റ്റർ ലീനസ്, തോമസ്  ജോർജ് , നിക്കോളാസ് ജോൺ,ജെയിംസ് കൂടൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച്‌ സംസാരിയ്ക്കുകയും ജോൺ ഫിലിപ്പ് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. മെയ് 9 ന് ജന്മദിനം ആഘാഷിച്ച അഭിവന്ദ്യ സ്തേഫാനോസ് പിതാവിന് മേയർ റോബിൻ ഇലക്കാട്ട്  പ്രത്യക അനുമോദന പത്രിക  സമർപ്പിച്ച്‌  ആദരിച്ചു.

ദൈവവഴിയിലെ വേറിട്ട വ്യക്തിത്വമാണ് സിസ്റ്റര്‍ ശാന്തി പുരയിടത്തില്‍. പാലാ മല്ലികശ്ശേരി പുരയിടത്തിൽ തോമസ്- മറിയാമ്മദമ്പതികളുടെ മകളായി ജനിച്ച സിസ്റ്റർ ശാന്തി 1973 ൽ Daughters of Mary  സന്യാസിനി സമൂഹം അംഗമായിസമർപ്പണ ജീവതം ആരംഭിച്ചു. നഴ്സിംഗ് പഠനത്തിന് ശേഷം അഞ്ചൽ , ഡമാസ്കസ്ഡാ , പെൻസിൽവാനിയ , മിഷിഗൺ എന്നിവടങ്ങളിൽ ശുശ്രൂഷ നിർവഹിച്ചു. 2021 ൽ ഹൂസ്റ്റണിൽ മഠം ആരംഭിച്ചപ്പോൾ അതിലെ അംഗമായി ശുശ്രൂഷ നിർവഹിച്ചു
മുപ്പതുവര്‍ഷക്കാലം ആതുരസേവന രംഗത്തെ നിറസാന്നിധ്യവുമായിരുന്നു സിസ്റ്റര്‍. ഏവര്‍ക്കും പ്രിയങ്കരിയായ സിസ്റ്ററുടെ സുവര്‍ണജൂബിലി ആഘോഷത്തിന് നിരവധിയാളുകളാണ് പങ്കെടുത്തത്.

ഇതോടൊപ്പം സമ്മേളനത്തിൽ പങ്കെടുത്ത സന്യാസ സഭാ സമർപ്പണ ജീവിതത്തിൽ  25 വര്ഷം പിന്നിടുന്ന  സിസ്റ്റർ അമല ഡിഎംനു  രജതജൂബിലി ആശംസകളും നേർന്നു. തൃശൂർ പുതുക്കാട് തെക്കുംപുറം കുടുംബത്തിൽ ജോസ് മാഗി ദമ്പതികളുടെ  മകളായി ജനിച്ച സിസ്റ്റർ അമല 2001 ൽ നഴ്സിംഗ് പഠനം പൂർത്തിയാക്കി. 2004 ൽ യൂഎസ്എ ഡിട്രോയിട്ടിൽ 16 വര്ഷം സേവനം ചെയ്ത ശേഷം ഇപ്പോൾ ഗ്രീൻസ്ബർഗിൽ നഴ്‌സായി പ്രവർത്തിച്ച്  ആതുരസേവനരംഗത്ത് സജീവമായ സിസ്റ്റർ അമല സഭാ സേവനത്തിലും മികവുറ്റ പ്രവർത്തനങ്ങൾ നടത്തി വരുന്നു.     

ചടങ്ങില്‍ മാതൃദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു.

ആഘോഷ പരിപാടികൾക്ക് ഇടവക ട്രസ്റ്റി സാലു സാമുവേൽ, സെക്രട്ടറി അലക്സ് ബിനു എന്നിവർ നേതൃത്വം നൽകി.

ജോണ്‍ ഫിലിപ്പ്, ജോര്‍ജ് ശാമുവേല്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.

കെസിയ സജു, സയാന സജു എന്നിവര്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ഹെലന്‍ റോബിന്‍ എംസിയായിരുന്നു.

ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

54 mins ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

2 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

4 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

11 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago