ഇല്ലിനോയിസ് :ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ 18 വയസ്സുള്ള പ്രണയ ജോഡികൾക്ക് വാഹനാപകടത്തിൽ ദാരുണന്ത്യം .ഇവരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മദ്യപിച്ച് വാഹനമോടിച്ചുവെന്നാരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായി ഇല്ലിനോയിസ് പോലീസ് റിപ്പോർട്ട് ചെയ്യുന്നു.
ചിക്കാഗോയിൽ നിന്ന് 40 മൈൽ വടക്ക് പടിഞ്ഞാറുള്ള ഹോഫ്മാൻ എസ്റ്റേറ്റിൽ ജൂൺ 10 ശനിയാഴ്ച രാവിലെ 8:50 ഓടെയാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത് .
18 വയസ്സുള്ള രണ്ടുപേരും (അമേലിയ മസെക്കിസ്, ഡി ഷോൺ ടുഡെല) ഏരിയാ ആശുപത്രികളിൽ മരിച്ചതായി പോലീസ് പറഞ്ഞു
ഹൈസ്‌കൂൾ പ്രണയിനികൾ മൂന്ന് വർഷമായി ഒരുമിച്ചായിരുന്നുവെന്നും മേയിൽ ഷാംബർഗ് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയതായും കുടുംബാംഗങ്ങൾ ഗോ ഫണ്ട് മി യിൽ പറഞ്ഞു.
മദ്യലഹരിയിൽ വാഹനമോടിച്ച അപകടം ഉണ്ടാക്കിയ 32 കാരനായ ഡെനി റൂബോയ്‌ക്കെതിരെ “മറ്റൊരാളുടെ മരണത്തിന് കാരണമായ രണ്ട് ഡിയുഐകൾ, രണ്ട് അശ്രദ്ധമായ നരഹത്യ, എന്നിവ ചുമത്തിയതായി പോലീസ് പറഞ്ഞു.
ഒരു ജാപ്പനീസ് പാചകക്കാരനാകുക എന്നതായിരുന്നു ടുഡേലയ്ക്ക് സ്വപ്‌നം. കഴിഞ്ഞ ഒരു വർഷമായി പാചക കല സ്കൂളുകൾ നോക്കുകയായിരുന്നു,” ടുഡേലയുടെ അമ്മ പറഞ്ഞു.
“പ്രതിഭാശാലിയായ കലാകാരിയും ജിംനാസ്റ്റും മൃഗസ്‌നേഹിയും” എന്ന നിലയിലാണ് അമേലിയ മസെക്കിസ് അറിയപ്പെട്ടിരുന്നത്, കുടുംബാംഗങ്ങൾപറഞ്ഞു.നഴ്‌സാകാനായിരുന്നു കൗമാരക്കാരിയുടെ സ്വപ്നം കുടുംബം പറയുന്നു.ടൗൺഷിപ്പ് ഹൈസ്കൂൾ ഡിസ്ട്രിക്റ്റ് 211 ഉദ്യോഗസ്ഥർ അമേലിയ മസെക്കിസ്, ഡി ഷോൺ ടുഡെല എന്നിവരുടെ മരണത്തിൽ അനുശോചിച്ചു
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…