വാഷിംഗ്ടണ്‍: അന്തരീക്ഷത്തിലുള്ള ചെറിയ കണങ്ങളിലൂടെ കൊറോണ വൈറസ് ആളുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന വാദവുമായി വിവിധ രാജ്യങ്ങളിലെ ശാസ്ത്രഞ്ജര്‍.
അന്തരീക്ഷത്തിലുള്ള കണങ്ങളിലൂടെ ആളുകളെ വൈറസ് ബാധിക്കും എന്നതിന് തെളിവുകളുണ്ടെന്നും അതുകൊണ്ട് തന്നെ കൊവിഡ് സംബന്ധിച്ച് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പരിഷ്‌ക്കരിക്കണമെന്നും ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു.
കൊവിഡ് 19 രോഗബാധിതനായ ഒരു വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അല്ലെങ്കില്‍ സംസാരിക്കുമ്പോഴോ ഒരാള്‍ പുറത്താക്കപ്പെടും. മൂക്കില്‍ നിന്നോ വായില്‍ നിന്നോ പുറത്തേക്ക് വരുന്ന ചെറിയ തുള്ളികളിലൂടെയാണ് പ്രധാനമായും കൊറോണ വൈറസ് രോഗം ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പകരുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
അടുത്തയാഴ്ച ഒരു ശാസ്ത്ര ജേണലില്‍ ഗവേഷകര്‍പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്കുള്ള തുറന്ന കത്തില്‍ 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍ ചെറിയ കണങ്ങള്‍ ആളുകളെ ബാധിക്കുമെന്ന് തെളിയിക്കുന്ന തെളിവുകള്‍ നല്‍കിയിട്ടുണ്ട്,
എന്ന് എന്‍.ഐ.ടി വ്യക്തമാക്കുന്നു.
എന്നാല്‍ ഇതിനോട് ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11,556,788 ആയി. 536,776 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 6,535,495 ആളുകളാണ് രോഗമുക്തി നേടിയത്.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…