വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പു മാപ്പ് നല്‍കിയവരുടെ ലിസ്റ്റില്‍ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരനും സിനിമാ നിര്‍മാതാവും കണ്‍സര്‍വേറ്റീവ് ആന്റ് പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഡിനേഷ് ഡി സൂസയും (DINESH D’ SOUZA) ഉള്‍പ്പെടുന്നു.
ജനുവരി 20ന് 73 പേര്‍ക്ക് മാപ്പും 70 പേര്‍ക്ക് ശിക്ഷാ കാലാവധിയില്‍ കമുട്ടേഷനും നല്‍കിയിരുന്നു. ദിനേഷിനോടു വളരെ നിരുത്തരവാദപരമായാണ് ഗവണ്‍മെന്റ് പെരുമാറിയതെന്നും ട്രംപ് പറഞ്ഞു.
2014 ല്‍ തിരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗം നടത്തി എന്ന കേസില്‍ 5 വര്‍ഷത്തെ പ്രൊബേഷനു കോടതി വിധിച്ചിരുന്നു. 2012 യുഎസ് സെനറ്റ് തിരഞ്ഞെടുപ്പില്‍ ന്യുയോര്‍ക്കില്‍ നിന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച വെന്‍ഡി ലോങ്ങിന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നടന്ന കൃത്രിമത്തെകുറിച്ചു അന്വേഷിച്ചത് ഇന്ത്യന്‍ അമേരിക്കന്‍ യുഎസ് അറ്റോര്‍ണി പ്രീത് ബറാറയുടെ നേതൃത്വത്തിലുള്ള ഒരു ടീമായിരുന്നു.
ആദ്യം ദിനേഷ് ആരോപണങ്ങള്‍ നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. അഞ്ചു വര്‍ഷ പ്രൊബേഷന്‍ കാലാവധിയില്‍ ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും 8 മണിക്കൂര്‍ കമ്മ്യൂണിറ്റി വര്‍ക്ക് ചെയ്യണമെന്നും കോടതി വിധിച്ചിരുന്നു. കണ്‍സര്‍വേറ്റീവായിരുന്ന ദിനേഷ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനും, ഒബാമയെ പറ്റി ദ റൂട്ട്‌സ് ഓഫ് ഒബാമാസ് റേജ് (THE ROOTS OF OBAMA’S RAGE) ഉള്‍പ്പെടെ ചലചിത്രങ്ങളും നിര്‍മിച്ചിരുന്നു.
By പി.പി. ചെറിയാന്‍
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…