അമേരിക്കൻ സ്കോളർഷിപ്പിനായി പിതാവ് മരിച്ചതായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റില്‍. ലെഹി യൂണിവേഴ്‌സിറ്റിയിലെ മുൻ വിദ്യാർത്ഥിയായ ആര്യൻ ആനന്ദ് ആണ് അമേരിക്കയിലെ പെൻസിൽവാനിയയിലെ പ്രശസ്തമായ സ്ഥാപനത്തിൽ നിന്ന് സ്കോളർഷിപ്പ് നേടിയെടുക്കാനായി അച്ഛന്‍റെ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. സാമ്പത്തിക രേഖകളും ട്രാൻസ്‌ക്രിപ്റ്റുകളും വ്യാജമായി സൃഷ്ടിച്ചതോടൊപ്പം തന്നെ സ്വന്തം പിതാവിന്‍റെ വ്യാജ മരണ സർട്ടിഫിക്കറ്റും ഇയാൾ തയ്യാറാക്കി. കൂടാതെ തന്‍റെ സ്കൂൾ പ്രിൻസിപ്പലിന്‍റെത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ വ്യാജ ഇമെയിൽ വിലാസം സൃഷ്ടിക്കുകയും അത് ഉപയോഗിച്ച് ആര്യന്‍ വ്യജ മെയിലുകള്‍ അയക്കുകയും ചെയ്തു.
അടുത്തിടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെ തന്‍റെ ജീവിതവും കരിയറും കെട്ടിപ്പടുത്തതിനെക്കുറിച്ച് ഇയാൾ പരസ്യമായി തുറന്നു പറച്ചിൽ നടത്തിയതിലൂടെയാണ് സംഭവങ്ങൾ പുറത്ത് വന്നത്. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ ആര്യന്‍ ആനന്ദ് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ ഏപ്രിൽ 30 -ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
വ്യാജരേഖ ചമയ്ക്കൽ, സേവനങ്ങൾ മോഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ ചുമത്തിയത്. ലെഹി സർവകലാശാല പോലീസ് ഡിപ്പാർട്ട്മെന്‍റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ആര്യൻ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതോടെ പോലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ കൃത്യമായ ഇടപെടലിനെ അഭിനന്ദിച്ച് കൊണ്ട് ലെഹി സർവ്വകലാശാലയും പ്രസ്താവന ഇറക്കി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…