വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍.
അമേരിക്കന്‍ ചരിത്രത്തിലെ മികച്ച മാറ്റങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു. ഫ്‌ളോയ്ഡിന്റെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സി.ബി.എസ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍.
‘ അവര്‍ അത്ഭുതകരമായ കുടുംബമാണ്. അദ്ദേഹത്തിന്റെ (ഫ്‌ളോയ്ഡിന്റെ ) മകള്‍ അവിടെയുണ്ടായിരുന്നു. അച്ഛന്‍ ലോകം മാറ്റി മറിക്കുകയാണെന്നാണ് മകള്‍ പറഞ്ഞത്. അവളുടെ അച്ഛന്‍ ലോകം മാറ്റാന്‍ പോവുകയാണെന്ന് ഞാന്‍ കരുതുന്നു,’ ബൈഡന്‍ പറഞ്ഞു.
‘പൗരസ്വാതന്ത്ര്യം, പൗരാവകാശം, ജനങ്ങളോട് മാന്യമായി പെരുമാറുക എന്നിവ കണക്കിലെടുക്കുമ്പോള്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലനമാണിത്,’ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മിനിയ പൊളീസ് ഡെറക് ഷൗവിന് തിങ്കളാഴ്ച കോടതിയില്‍ ഹാജരായി. 1.25 മില്യണ്‍ ഡോളറിന് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. കുറ്റത്തിന്റെ കാഠിന്യവും പൊതുജന പ്രതിഷേധവും കണക്കിലെടുത്താണ് ഒരു ബില്യണ്‍ യു.എസ് ഡോളറില്‍ നിന്നും ജാമ്യത്തുക കൂട്ടിയിതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ജൂണ്‍ 29 നാണ് ഇദ്ദേഹം അടുത്തതായി കോടതിയിലെത്തേണ്ടത്.
ഒപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പൊലീസുകാര്‍ക്കെതിരെ കൊലപാതകത്തിന് സഹായിച്ചെന്ന കുറ്റം ചുമത്തിയിട്ടുണ്ട്. നിരായുധനായ ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. എട്ട് മിനിട്ടോളം പൊലീസ് ഓഫീസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഹൂസ്റ്റണില്‍ ചെവ്വാഴ്ച വൈകീട്ടാണ് ഫ്‌ളോയിന്റെ ശവസംസ്‌കാരം നടക്കുന്നത്.
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…