ടെക്സാസ് :ടെക്സസ്സിൽ ഒരാഴ്ചയിലധികം നീണ്ടു നിന്ന ഏർളി വോട്ടിങ്ങിനു ശേഷം അവസാന ദിനമായ ശനിയാഴ്ച മാർച്ച് 6 നു വോട്ടിങ്ങിനായി വോട്ടർമാർ പൊളി ബൂത്തിലേക്ക് നീങ്ങുബോൾ മലയാളികളായ ഹൂസ്റ്റനിലെ സ്റ്റാഫോർഡ് സിറ്റി മേയർ സ്ഥാനാർഥി കെൻ മാത്യു ,അതേ സിറ്റി കൗൺസിൽ സ്ഥാനാർഥിയായ ഡോ മാത്യു വൈരമൺ , ഗാർലാൻഡ് സിറ്റി കൗൺസിൽ സ്ഥാനാർഥിയായ പി സി മാത്യു ,സണ്ണിവെയ്ൽ സിറ്റി കൗൺസിൽ സ്ഥാനാർഥിയായ ഡോ മനു ഡാനി എന്നിവർ വിജയ പ്രതീക്ഷ നിലനിർത്തുന്നു.
.ഏർളി വോട്ടിങ്ങിൽ കനത്ത പോളിംഗ് നടന്നത് മലയാളി സ്ഥാനാർഥികൾക്ക് അനുകൂലമാണെന്നാണ് കണക്കു കൂട്ടുന്നത്.അപൂർവമായി മാത്രം മത്സരരംഗത്തേക്കു കടന്നുവരുന്ന മലയാളികളായ സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് സ്വദേശികളായവർക്കൊപ്പം ഇന്ത്യൻ , പ്രതേയ്കിച്ചു മലയാളി സമൂഹവും സജീവമായി രംഗത്തുണ്ട്. നാലുപേരും കടുത്ത മത്സരമാണ് നേരിടുന്നതെങ്കിലും വിജയിപ്പിക്കുവാൻ കഴിയുമെന്നാണ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത് . ഡോ മാത്യു വൈരമൺ , ഡോ മനു ഡാനി എന്നിവർ ആദ്യമായാണ് മത്സരിക്കുന്നത്.
ഇന്ന് (ശനിയാഴ്ച) രാവിലെ 7 മുതൽ രാത്രി 7 വരെ നടക്കുന്ന അവസാന ദിനവോട്ടിങ്ങിൽ ഇതുവരെ വോട്ടു ചെയാത്തവർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു നാലുപേരുടെയും വിജയം സുനിശ്ചിതമാക്ക ണമെന്നു പ്രമുഖ മലയാളി സംഘടനാ നേതാക്കന്മാരും , സാമൂഹ്യ സംസ്കാരിക പ്രവർത്തകരും സംയുക്തതമായി അഭ്യർത്ഥിച്ചിട്ടുണ്ട് .
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…