ഡാളസ്: കേരളാ അസോസിയേഷൻ കേരളത്തിന്റെ അറുപത്തെട്ടാമത് വാർഷീകം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2024 നവംബർ 16 ശനിയാഴ്ച കേരളീയം എന്നപേരിലാണ് കേരളം പിറവി സംഘടിപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാർഗംകളി, ഒപ്പന, കേരളനടനം, തെയ്യം തുടങ്ങിയ കേരളത്തനിമയാർന്ന കലാപരിപാടികളുമായി തകർപ്പൻ ഒരാഘോഷമായിരിക്കും കേരളീയമെന്നു
പ്രോഗ്രാം കോർഡിനേറ്ററും ആർട് ഡിറ്റക്ടറുമായ സുബി ഫിലിപ്പ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് 6 മുതൽ 8:30 വരെ ഗാർലൻഡിലെ സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ജൂബിലി ഹാളിലാണ് പരിപാടികൾക്ക് തിരശീല ഉയരുന്നത്.എല്ലാവരെയും കേരളീയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.
പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ദീപക് മടത്തിൽ, വിനോദ് ജോർജ് ,സാബു മാത്യു, ജെയ്‌സി രാജു, സാബു മുക്കാലടിയിൽ, അഗസ്റ്റിൻ,എൻബേബി കൊടുവത്ത് ഫ്രാൻസിസ് ആംബ്രോസ് ഡിംപിൾ ജോസഫ് എന്നിവരാണ് കേരളീയം വൻ വിജയമാകുന്നതിനു പ്രവർത്തിക്കുന്നത്.
വാർത്ത: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…