America

ഡബ്ലിയു എം സി “സെപ്പ്” പ്രോഗ്രാം അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14

ന്യൂ ജേഴ്‌സി: സെപ്പ് എന്നറിയപ്പെടുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ സ്റ്റുഡൻറ് എൻഗേജ്മെന്റ് പ്ലാറ്റ് ഫോമിന്റെ ഏറ്റവും നൂതനമായ കാൽവെയ്പാണ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുമായി കൈ കോർത്തുകൊണ്ട് ലോകമെമ്പാടുമുള്ള 15 മുതൽ 17 വരെ പ്രായ മുള്ള മിടുക്കന്മാരെയും മിടുക്കികളെയും സ്കോളർഷിപ്, മെന്റർഷിപ്, കരിയർ ഡെവലൊപ്മെന്റ് അവസരങ്ങൾ മുതലായവ സ്വന്തമാക്കുവാൻ വേദി ഒരുക്കുക എന്നുള്ളത്. ഇൻഗ്ലീഷിൽ “റൈസ്” അഥവാ “ഉയരുക” എന്ന അർദ്ധം വരുന്ന പ്രോഗ്രാം സ്കീമിദ് ഫ്യൂച്ചർസ് ആൻഡ് റോഡ്‌സ് ട്രസ്റ്റ് എന്ന കമ്പനിയുടെ സന്നദ്ധതയുള്ള മിടുക്കന്മാരായ ടീൻസിനായി ഒരുക്കിയിട്ടുള്ളതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 14 ആണ്. ഓൺലൈൻ അപേക്ഷിക്കാനുള്ള അവസരം അമേരിക്ക റീജിയൻ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നു.

ഇത് ഒരു ഗ്ലോബൽ ടാലെന്റ് പ്രോഗ്രാം കൂടിയാണ്. ഒരു നല്ല നാളേക്കുവേണ്ടി വീക്ഷണയത്തോടെ പ്രവർത്തിക്കുന്ന അതിസമർഥ്യമുള്ളവരെ യും, നല്ല താലന്തുകൾ ഉള്ള യുവാക്കളെയുമാണ് തിരഞ്ഞെടുക്കുന്നത് എന്ന് അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, പിന്റോ കണ്ണമ്പള്ളി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.  കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വെബ് സൈറ്റ്  WMCAMERICA.ORG/RISE സന്ദർശിക്കേണ്ടതാണെന്ന് അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ പറഞ്ഞു.

കൂടാതെ ഫ്ലായറിൽ കൊടുത്തിരിക്കുന്ന ഈമെയിലിലും ( wmcamerica.sep@gmail.com ) ബന്ധപ്പെടാവുന്നതാണ്. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പ്രവർത്തനങ്ങളെ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, വൈസ് ചെയർ ഡോക്ടർ വിജയ ലക്ഷ്മി, പി. സി. മാത്യു, ജോൺ മത്തായി, ചാക്കോ കോയിക്കലേത്, ജോസഫ് ഗ്രിഗറി, തോമസ് അറമ്പൻകുടി, റോണാ തോമസ്, അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, ജോൺസൻ തലച്ചെല്ലൂർ, സെസിൽ ചെറിയാൻ, ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ളൈ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ഷാനു രാജൻ  മുതലായവർ മുക്ത കണ്ഠം പ്രശംസിച്ചു. മലയാളി മാതാപിതാക്കൾ കുട്ടികളെ ഇത്തരം പ്രോഗ്രാമുകളിൽ ചേർക്കുവാൻ പ്രചോദനം നൽകണമെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു അഭ്യർത്ഥിച്ചു.

പി പി ചെറിയാൻ

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

12 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

12 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

15 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

22 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago