ഡിട്രോയിറ്റ് : ജീവിതത്തിൽ സാഹചര്യങ്ങൾ അനുകൂലമായിരിക്കുമ്പോൾ മാത്രമല്ല പ്രതികൂല സാഹചര്യത്തിലും സാക്ഷ്യ ജീവിതം നിലനിർത്താൻ കഴിയണമെന്ന് റാണി മാത്യൂസ് പറഞ്ഞു. 467-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ഏപ്രിൽ 24 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ എബ്രായർക്കെഴുതിയ ലേഖനം പതിനൊന്നാം അധ്യായത്തെ അപഗ്രഥിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു റാണി മാത്യൂസ്.
പഴയനിയമത്തിൽ കാണുന്ന വിശ്വാസ വീരന്മാരുടെ ജീവിതത്തിലുടനീളം അവർ അനുഭവിക്കേണ്ടിവന്ന പ്രതികൂല ജീവിത സാഹചര്യങ്ങളിൽ തങ്ങളുടെ വിശ്വാസം തള്ളിക്കളയാതെ നിലനിൽക്കാൻ കഴിഞ്ഞത് പിന്നീട് അനുഗ്രഹത്തിന് മുഖാന്തിരമായതായും ,പുതിയ നിയമ കാലഘട്ടത്തിൽ ക്രിസ്തുവിനെ അനുഗമിച്ച ശിഷ്യന്മാർ ഉൾപ്പെടെ നിരവധിപേർക്കു തങ്ങളുടെ ജീവൻ തന്നെ ബലിയർപ്പിക്കേണ്ടി വന്നുവെങ്കിലും കാത്തുസൂക്ഷിച്ച സാക്ഷ്യ ജീവിത്തിനു ഒരു പോറൽ പോലും ഏല്പിക്കുവാൻ കഴിഞ്ഞില്ല എന്നതും തിരുവചനത്തിൽ നാം മനസ്സിലാകുന്നു .നാം അനുഭവിക്കുന്ന കഷ്ട തയിലും ഒരു ദൈവീക പ്ലാൻ ഉണ്ടെന്നും അത് മനസ്സിലാക്കി രക്ഷാപൂർത്തി പ്രാപികേണ്ടതിനു ഏറ്റവും നല്ലതൊന്നു ദൈവം നമ്മുക്ക് വേണ്ടി മുൻ കരുതിയിരിക്കുന്നുവെന്ന വിശ്വാസത്തോടെ സാക്ഷ്യമുള്ളവരായി മുന്നേറുവാൻ കഴിയണമെന്നും റാണി മാത്യൂസ് ഉദ്‌ബോധിപ്പിച്ചു
ഡാളസ്സിൽ നിന്നുള്ള ഗ്രേസ് അലക്സാണ്ടറുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി റാണി മാത്യൂസ് മലയിലിനെ പരിചയപ്പെടുത്തുകയും ചെയ്തു.തന്റെ എൺപതാമത് ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച ഐപിഎല്‍ കുടുംബാംഗങ്ങൾക്കു നന്ദി അറിയികുകയും ചെയ്തു.
ഡെട്രോയിറ്റിൽ നിന്നുള്ള ഏലിയാമ്മ മാത്യൂസ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു..ഡാളസ്സിൽ നിന്നുള്ള ജോൺ പി മാത്യൂസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.
ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ സംബന്ധിച്ചിരുന്നതായി കോർഡിനേറ്റർ ടി എ മാത്യു അറിയിച്ചു . .തുടർന്ന് എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി .പാസ്റ്റർ മാത്യൂസ് മയിലിന്റെ പ്രാർഥനക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…