വാഷിംഗ്‌ടണ്‍: കോവിഡ് ബാധ വ്യപകമായിരിക്കെ ലോക്ക് ഡൗൺ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് അമേരിക്കയില്‍ രോഗ വ്യാപനം കൂട്ടുമെന്ന് മുന്നറിയിപ്പ്.
അമേരിക്കയില്‍ lock down നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതിനെതിരെ രാജ്യത്തെ പകര്‍ച്ച വ്യാധി വിദഗ്ധനും കോവിഡ് പ്രതിരോധത്തിന് മുന്‍നിരയിലുമുള്ള ഡോ. അന്തോണി ഫൗസിയാണ് രംഗത്തെത്തിയിരിയ്ക്കുന്നത്.
നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങള്‍ക്ക് ഇത് കാരണമാവും എന്നു൦ ഫൗസി മുന്നറിയിപ്പ് നല്‍കി. നല്ല സാഹചര്യങ്ങളില്‍ പോലും നിയന്ത്രണങ്ങളില്‍ നിന്ന് പിന്‍മാറുമ്പോള്‍ അത് വിപത്തായി മാറാറുണ്ട്, ഫൗസി പറഞ്ഞു.
“പുതിയ കേസുകള്‍ പ്രത്യക്ഷപ്പെടുകയും അത് വീണ്ടും ഒരു വലിയ വ്യാപനത്തിലെത്തിച്ചേരുമോ എന്നുമാണ് തന്‍റെ ആശങ്കയെന്നും, ഇതിന്‍റെ പരിണിത ഫലങ്ങള്‍ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
lock down തുടരുന്നതിനെതിരെയും മാസ്ക് നിര്‍ബന്ധമാക്കിയതിനെതിരെയും അമേരിക്കയില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. ദിവസങ്ങളോളം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ lock down ഇളവുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഒപ്പം മാസ്ക് നിര്‍ബന്ധമല്ല എന്നും അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പോലും പൊതുവേദിയില്‍ മാസ്ക് ധരിക്കാതെ എത്തിയത് വാര്‍ത്തയായിരുന്നു.
കൂടാതെ, സമ്പദ് വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിനും ജന ജീവിതം സാധാരണ നിലയിലേയ്ക്ക് എത്തിക്കുന്നതിനും ലോക്ക് ഡൗൺ ഇളവുകള്‍ അനിവാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിരുന്നു.
അതേസമയം, അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നിരിയ്ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 21,475 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇതുവരെ 83,082 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,463 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…