America

ചൊവ്വ ഗ്രഹം ഭൂമിയോട് അടുക്കുന്നു : ഭൂമിയില്‍ നിന്നും കാണാം !

വാഷിങ്ടണ്‍: ചൊവ്വാഗ്രഹം ഭൂമിയോട് ചേര്‍ന്നു വരുന്ന മാസമാണ് ഇപ്പോള്‍. നിങ്ങള്‍ വെറുതെ രാത്രി പുറത്തിറങ്ങി, കുറച്ചു ഉയരമുള്ള ഏതെങ്കിലും പ്രദേശത്ത് നിലയുറപ്പിച്ചതിന് ശേഷം കൃത്യമായി നിരീക്ഷണം നടത്തിയാല്‍ ആകാശത്ത് ചൊവ്വാ ഗ്രഹത്തെ കാണുവാന്‍ സാധിക്കും. അത് നിങ്ങള്‍ നോക്കുന്ന സ്ഥലത്തെ കാലാവസ്ഥ, പ്രകാശത്തിന്റെ അവസ്ഥാന്തരങ്ങള്‍ എന്നിവയ്ക്കനുസരിച്ച് മാറി മറിഞ്ഞുകൊണ്ടിരിക്കും.

ഈ കഴിഞ്ഞ 2020 ഒക്ടോബര്‍ 6-ാം തിയതിയായിരുന്നു ചൊവ്വാ ഗ്രഹം ഭൂമിയോട് കൂടുതല്‍ ചേര്‍ന്നു വന്നത്. അതായത് ഏതാണ്ട് 38.6 മില്ല്യന്‍ മൈല്‍സ് അഥവാ 62.07 മില്ല്യന്‍ കിലോമീറ്റേഴ്‌സ് ദൂരം മാത്രമായിരുന്നു ചൊവ്വയുടെ ഭൂമിയില്‍ നിന്നുള്ള അകലം. അതായത് ചൊവ്വ ഭൂമിയോട് ചേര്‍ന്നു വന്നു എന്നുവേണം കരുതാന്‍. ചില തെക്കന്‍ പ്രദേശങ്ങളിലെ സ്ഥലത്തെ ആകാശത്തിലും അര്‍ദ്ധരാത്രിയോടെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലും ചൊവ്വ രാത്രി മുഴുവന്‍ കാണാമായിരുന്നു.

ഒക്ടോബര്‍ മാസം മുഴുവന്‍ ചൊവ്വ ദൃശ്യമാകുമെങ്കിലും സൂര്യനും ചുറ്റുമുള്ള ഭ്രമണപഥത്തില്‍ ചൊവ്വയും ഭൂമിയും പരസ്പരം കൂടുതല്‍ ദൂരം വിട്ട് സഞ്ചരിക്കുമ്പോള്‍ ഈ ദൃശ്യം മങ്ങിത്തുടങ്ങും.
സൂര്യനില്‍ നിന്ന് ചൊവ്വ ഭൂമിയുടെ എതിര്‍വശത്തായിരിക്കുമ്പോള്‍ ചൊവ്വ നന്നായി ഭൂമിയില്‍ നിന്നും കണ്ടിരുന്ന ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചയ്ക്ക് വിപരീതമായിട്ടാവും സംഭവിക. അതായത് ചൊവ്വയുടെ ഭൂമിയില്‍ നിന്നുള്ള കാഴ്ച വ്യക്തത കുറയുമെന്ന് സാരം. ഓരോ രണ്ട് വര്‍ഷത്തിലും ഭൂമിയും ചൊവ്വയും സൂര്യനും ഈ രീതിയില്‍ വരുമ്പോഴല്ലാം (മാര്‍സ് ക്ലോസ് അപ്രോച്ച്) ഇതു സംഭവിക്കും. ഇത് ഭ്രമണപഥത്തില സംഭവിക്കുമ്പോഴല്ലാം ചൊവ്വയും ഭൂമിയും അവയുടെ ഭ്രമണപഥത്തില്‍ പരസ്പരം ഏറ്റവും അടുത്താണ്. തന്മൂലം ചൊവ്വ കൂടുതല്‍ തിളക്കത്തോടെ നമുക്ക് കാണുവാന്‍ സാധിക്കും.

നാസയുടെ മാര്‍സ് 2020 ദൗത്യം അതിന്റെ റോവറിനൊപ്പം നിലവില്‍ റെഡ് പ്ലാനറ്റിലേക്കുള്ള യാത്രയിലാണ്. ഏറെ താമസിയാതെ അത് ചൊവ്വയില്‍ എത്തും. നാസയിലെ ശാസ്ത്രജ്ഞരുടെ കണക്കുകള്‍ പ്രകാരം 2021 ഫെബ്രുവരി 18 ന് റോവര്‍ ചൊവ്വാഗ്രഹത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൂടെ സംഭവിച്ചുകഴിഞ്ഞാല്‍ ശാസ്ത്രീയമായ പല മുന്നേറ്റങ്ങളും ചൊവ്വയെക്കുറിച്ച് നമുക്ക് നടത്തുവാനാവും എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നുണ്ട്. ലോകത്തെ മറ്റ് പല രാജ്യങ്ങളും ചൊവ്വയിലേക്ക് ബഹിരാകാശ പേടകങ്ങളെ അയക്കുകയും നിരന്തരം പരീക്ഷണങ്ങള്‍ നടത്തിവരികയും ചെയ്യുന്നുണ്ട്.

എന്താണ് ചൊവ്വയുടെ ഭൂമിയുമായുള്ള സമീപാവസ്ഥ (മാര്‍സ് ക്ലോസ് അപ്രോച്ച്) എന്നതിനെക്കുറിച്ച് പലര്‍ക്കും വ്യക്തതയില്ല. സൂര്യനും ചുറ്റുമുള്ള ഭ്രമണപഥത്തില്‍ ചൊവ്വയും ഭൂമിയും പരസ്പരം അടുക്കുമ്പോള്‍ ആണ് ക്ലോസ് അപ്രോച്ച് അഥവാ ചൊവ്വയിലേക്കുള്ള ദൂരം ഹ്രസ്വമാവുന്നത്. ഭൂമിയില്‍ നിന്നും ചൊവ്വയിലേക്കുള്ള ദൂരം മറ്റൊരു തരത്തില്‍ ആപേക്ഷികമാണ്. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ഏകദേശം 33.9 ദശലക്ഷം മൈല്‍ (54.6 ദശലക്ഷം കിലോമീറ്റര്‍) ആണ്. എന്നിരുന്നാലും, അത് പലപ്പോഴും സംഭവിക്കുന്നില്ല. കാരണം ഭൂമിക്കും ചൊവ്വയ്ക്കും കൃത്യമായി വൃത്താകാര ഭ്രമണപഥങ്ങളായിരുന്നു ഉള്ളതെങ്കില്‍ അവയുടെ കുറഞ്ഞ ദൂരം എല്ലായ്‌പ്പോഴും തുല്യമായിരിക്കും. എന്നാല്‍ അവയ്ക്ക് എലിപ്റ്റിക്കല്‍ (മുട്ടയുടെ ആകൃതിയിലുള്ള) ഭമണപഥമാണ്.

ഇതു കൂടാതെ, ഗ്രഹങ്ങളുടെ പരസ്പരമുള്ള ഗുരുത്വാകര്‍ഷണം കാരണം ഉണ്ടാവുന്ന ഊര്‍ജ്ജം അവയുടെ ഭ്രമണപഥത്തിന്റെ ആകൃതിയില്‍ അല്പം മാറ്റം വരുത്തുന്നു. അതുകൊണ്ടാണ് ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ചൊവ്വയുടെ ഭ്രമണപഥത്തെ വല്ലാതെ സ്വാധീനിക്കുന്നത്. ഇതുകൊണ്ട് ചൊവ്വയുടെ ഭമ്രണപഥത്തില്‍ കാര്യപ്രസക്തമായ മാറ്റങ്ങള്‍ കണ്ടെക്കാം. ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ സംഭവിക്കുന്നത് കൊണ്ടാണ് ചൊവ്വയുടെയും ഭൂമിയുടെയും ഭ്രമണപഥങ്ങളും പരസ്പരം ചെറുതായി ചരിഞ്ഞിരിക്കുന്നത്. ഈ ഘടകങ്ങളെല്ലാം അര്‍ത്ഥമാക്കുന്നത് ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ എല്ലാം തുല്യമല്ല എന്നാണ്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദേശം 60,000 വര്‍ഷത്തിനുള്ളില്‍ 2003-ല്‍ ഒരിക്കല്‍ ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വന്നിരുന്നു. ഇനി ഈ ഒക്ടോബറിന് ശേഷം ഈ പ്രതിഭാസം 2287 വരെ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ചൊവ്വയും ഭൂമിയും പരസ്പരം അടുക്കുമ്പോള്‍ ചൊവ്വ നമ്മുടെ ആകാശത്ത് വളരെ തിളക്കമുള്ളതായി കാണപ്പെടുന്നു. ഇത് ദൂരദര്‍ശിനി ഉപയോഗിച്ചോ നഗ്‌നനേത്രങ്ങള്‍കൊണ്ടോ നമുക്ക് കാണാന്‍ സാധ്യമാവും. ഇനി 17 വര്‍ഷത്തിലൊരിക്കല്‍ ഒന്നോ രണ്ടോ തവണ മാത്രമേ അസാധാരണമായ ഈ കാഴ്ചയ്ക്ക് റെഡ് പ്ലാനറ്റ് അഥവാ ചൊവ്വ ഭൂമിയുടെ അടുത്തുവരുന്നു. ഇത്തിരി ഉയര്‍ന്ന പ്രദേശങ്ങളിലോ, ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ നിന്നോ നമുക്ക് ചിലപ്പോള്‍ ചൊവ്വയെ കാണുവാന്‍ സാധിച്ചേക്കാം. കാര്‍മേഘങ്ങളോ, മഞ്ഞോ തുടങ്ങിയ പ്രകൃതിപരമായ തടസങ്ങള്‍ ഇല്ലെങ്കില്‍ മാനത്ത് വെട്ടിത്തിളങ്ങുന്ന ഇത്തിരി സാമാന്യ വലുപ്പത്തോടെ നമുക്ക് ചൊവ്വയെ കാണാന്‍ സാധിക്കും.

ചില മാധ്യമങ്ങള്‍ ചൊവ്വാ ഗ്രഹത്തിന്റെ ഈ പ്രതിഭാസത്തിന്റെ പേരില്‍ തെറ്റായ മെസേജുകളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് കാണാം. 2003 മുതല്‍ ഈ പ്രവണത കണ്ടുവരുന്നുണ്ട്. അപ്പോഴല്ലാം ഇമെയില്‍ വഴിയും സോഷ്യല്‍ മീഡിയയിലൂടെയും വളരെ തെറ്റായ രീതിയിലാണ് ചൊവ്വയുടെ സാന്നിധ്യം പ്രചരിപ്പിക്കപ്പെടുന്നത്. ചിലര്‍ നമ്മുടെ രാത്രി ആകാശത്ത് ചൊവ്വ ചന്ദ്രനെപ്പോലെ വലുതായി കാണപ്പെടുമെന്നതാണ് സന്ദേശം. അത് ശരിയാണെങ്കില്‍, ഭൂമി, ചൊവ്വ, നമ്മുടെ ചന്ദ്രന്‍ എന്നിവയുടെ പരസ്പരമുള്ള ഗുരുത്വാകര്‍ഷണം വലയത്തില്‍പ്പെട്ട് വലിയ പൊട്ടിത്തെറികള്‍ സംഭവിച്ചേക്കാം. ആയതിനാല്‍ ഇത്തരം തെറ്റായ വാര്‍ത്തകളെ മുഖ വിലയ്ക്ക് എടുക്കരുതെന്നും അവയെ തിരിച്ചറിയുകയും വേണം.

ഓരോ 26 മാസത്തിലും ചൊവ്വയുടെ ഭൂമിയോടുള്ള സമീപനം സംഭവിക്കുന്നു. ചൊവ്വയും ഭൂമിയും ഏറ്റവും അടുത്തുള്ളതിനാല്‍ ചൊവ്വയിലേക്ക് പോകാനുള്ള ഏറ്റവും നല്ല സമയമാണിത്. അതുകൊണ്ടു തന്നെ പല വികസിത രാജ്യങ്ങളും അവരുടെ പല ചൊവ്വ ദൗത്യങ്ങളും ചുവന്ന ഗ്രഹം സന്ദര്‍ശിക്കാനുള്ള അടുത്ത ദൂരം ലഭ്യമാവുന്ന ഈ സമയം പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. നിങ്ങള്‍ക്ക് ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാക്കാം എന്താണെന്നു വച്ചാല്‍ മിക്ക സ്‌പേസ് റിസര്‍ച്ച് ചെയ്യുന്ന രാജ്യങ്ങളും ഓരോ രണ്ട് വര്‍ഷത്തിലും ചൊവ്വ ദൗത്യങ്ങള്‍ ആരംഭിക്കുന്നത് നിങ്ങള്‍ പലപ്പോഴും കാണും. ഇതിനുള്ള പ്രധാന കാരണം ഇതാണ്.

2020 ല്‍ മാര്‍സ് ക്ലോസ് സമീപനം കണ്ടില്ലേ? വിഷമിക്കേണ്ട! അടുത്ത ചൊവ്വ ഭൂമിയോട് അടുത്തു വരുന്നത് 2022 ഡിസംബര്‍ 8 നാണ്. ഈ സമയം റെഡ് പ്ലാനറ്റ് (ചൊവ്വ) ഭൂമിയില്‍ നിന്ന് 38.6 ദശലക്ഷം മൈല്‍ (62.07 ദശലക്ഷം കിലോമീറ്റര്‍) മാത്രമായിരിക്കും. ഈ ഹ്രസ്വ യാത്രാ സമയം പ്രയോജനപ്പെടുത്തിയാണ് നാസയുടെ ചൊവ്വയിലേക്കുള്ള അടുത്ത ദൗത്യം. ഈ ദൗത്യം ” മാര്‍സ് സാമ്പിള്‍ റിട്ടേണ്‍ ” എന്നറിയപ്പെടുന്നു. ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം ചൊവ്വയിലെ പാറകളുടെയും മണ്ണിന്റെയും സാമ്പിളുകള്‍ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ്. അത് കൂടുതല്‍ ചൊവ്വയെ പഠിക്കുവാന്‍ ഉപകരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

പാമ്പള്ളി
(അവലംബം: നാസ റിപ്പോര്‍ട്ട്‌സ്, ചിത്രങ്ങള്‍, വീഡിയോ-നാസ)

Newsdesk

Share
Published by
Newsdesk
Tags: EarthMarssun

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

15 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

16 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

20 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

22 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

23 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago