ഷിക്കാഗോ: അമേരിക്കയിലെ ബാസ്ക്കറ്റ് ബോള്‍ ഇതിഹാസമായ മൈക്കിള്‍ ജെഫ്രി ജോര്‍ദന്‍ താങ്കസ് ഗിവിങ്ങ് ദിനം ധന്യമാക്കിയത് ഫീഡിങ്ങ് അമേരിക്ക എന്ന സംഘടനയ്ക്ക് 2 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. രാജ്യം ഇന്ന് അപ്രതീക്ഷിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ അനന്തരഫലമായി പലരുടേയും ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. ഒരു നേരത്തെ ആഹാരം പോലും ലഭിക്കുവാന്‍ ഇല്ലാത്ത നിരവധി ജീവിതങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത്. നാം നമുക്ക് ലഭിച്ച നന്മകളുടെ പങ്ക് അവര്‍ക്ക് നല്‍കുന്നതിലൂടെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത് മൈക്കിള്‍ പറയുന്നു.
മൈക്കിള്‍ ജോര്‍ദന്‍ പങ്കെടുത്ത ആറാമത്തേതും അവസാനത്തേതുമായ മത്സരത്തിന്റെ ദി ലാസ്റ്റ് ചാന്‍സ് ഡോക്യുമെന്ററിയില്‍ നിന്നും ലഭിച്ച വരുമാനത്തില്‍ നിന്നാണ് 2 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയത്. യുഎസിലുടനീളം 60000 ഫുഡ് പാര്‍ട്ടഴേ്‌സും 200 ഫുഡ് ബാങ്ക്‌സും ഉള്ള ഏറ്റവും വലിയ ചാരിറ്റബിള്‍ ഫുഡ് അസിസ്റ്റന്‍സാണ് ഫീഡ് അമേരിക്ക എന്ന സംഘടന. വംശീതയുടെ പേരില്‍ നടക്കുന്ന അനീതിക്കെതിരെ പടപൊരുതുന്നതിന് അടുത്ത പത്തു വര്‍ഷത്തേക്ക് 100 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് ജോര്‍ദനും ജോര്‍ഡന്‍ ബ്രാന്‍ണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…