America

ഒക്‌ലഹോമയിൽ മാതാവും 3 മക്കളും മരിച്ച നിലയിൽ -പി പി ചെറിയാൻ

ഒക്‌ലഹോമയിൽ അമ്മ  മക്‌കാസ്‌ലിനും 11, 6, 10 മാസം പ്രായമുള്ള അവരുടെ 3 മക്കളും  വെർഡിഗ്രിസിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ പോലീസ് കണ്ടെത്തി.

മാതാവ്, 11, 6, 10 മാസം പ്രായമുള്ള തന്റെ മൂന്ന് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തി, തുടർന്ന് പോലീസുമായുള്ള മണിക്കൂറുകളോളം നീണ്ട തർക്കത്തിനൊടുവിൽ സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു.

പുറത്ത് പടക്കങ്ങൾ പൊട്ടിത്തെറിക്കുന്നതിനിടയിൽ  തുൾസ മെട്രോപൊളിറ്റൻ ഏരിയയിലെ വെർഡിഗ്രിസിലെ ഒരു വീട്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഉദ്യോഗസ്ഥൻ എത്തുകയായിരുന്നുവെന്നു. ഒക്‌ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും വെർഡിഗ്രിസ് പോലീസ് ഡിപ്പാർട്ട്‌മെന്റും ശനിയാഴ്ച പുറത്തുവിട്ട വാർത്താക്കുറിപ്പിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.

കൊല്ലപ്പെട്ട കുട്ടികളിൽ ഒരാളുടെ പിതാവായ ബില്ലി ജേക്കബ്സൺ, തങ്ങളുടെ വേർപിരിയലിൽ ബ്രാൻഡി മക്‌കാസ്‌ലിൻ അസ്വസ്ഥനായിരുന്നുവെന്ന് അറിയിച്ചു. “ദയവായി ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുക” അദ്ദേഹം മൂന്ന് കുട്ടികളുടെ ഫേസ്ബുക്ക് പോസ്റ്റിന് അടിക്കുറിപ്പ് നൽകി.

ബ്രാണ്ടി മക്‌കാസ്‌ലിനെ  (39)  വീട്ടിനുള്ളിൽ തോക്കുമായി തടഞ്ഞുനിർത്തി മൂന്ന് മണിക്കൂർ ചർച്ച നടത്താൻ ശ്രമിച്ചതായി സംസ്ഥാന അന്വേഷകർ പറഞ്ഞു.

“പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്ന്, ഉദ്യോഗസ്ഥർ വീട്ടിലേക്ക് പ്രവേശിച്ചു, അവിടെ മക്കാസ്ലിനും അവളുടെ മൂന്ന് കുട്ടികളും  മരിച്ച നിലയിൽ കണ്ടെത്തി,” ബ്യൂറോ പറഞ്ഞു. “മക്കാസ്ലിൻ മൂന്ന് കുട്ടികളെയും വെടിവെച്ച് വീഴ്ത്തിയ ശേഷം ആയുധം സ്വയം  ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു 
പോലീസ് പറഞ്ഞു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

2 hours ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

7 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

7 hours ago

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

13 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

1 day ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

1 day ago