ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ബൂണ്‍ടണില്‍ താമസിക്കുന്ന അമ്മയും മകനും ബൂണ്‍ടണ്‍ ഗ്രേയ്‌സ് ലോഡ് പാര്‍ക്കിന് സമീപമുള്ള വെള്ളകെട്ടില്‍ വീണ് മരിച്ചതായി എസ്സക്‌സ് കൗണ്ടി പ്രൊസിക്യൂട്ടേഴ്‌സ് ഓഫീസ് അറിയിച്ചു.
ഫെബ്രുവരി 23 ചൊവ്വാഴ്ചയായിരുന്നു സംഭവം. മരിച്ച രണ്ട് പേരുടേയും വിശദവിവരങ്ങള്‍ ഫെബ്രുവരി 24 ബുധനാഴ്ച അധികൃതര്‍ വെളിപ്പെടുത്തി.
വര്‍ദ്ധ സെയ്ദ് (35) പതിനൊന്ന് വയസ്സുള്ള ഇവരുടെ മകന്‍ ഉസൈന്‍ അഹമ്മദ് എന്നിവരാണ് മരിച്ചത്. ആറ് വയസ്സുള്ള മകനെ പോണ്ടിനടുത്ത് കണ്ടെത്തി.
ആറ് വയസ്സുകാരന്റെ നിലവിളികേട്ടാണ് ആളുകള്‍ ഓടികൂടിയത്. ഉടനെ 911 വിളിച്ചു. പോലീസ് എത്തി പോണ്ടില്‍ പരിശോധന നടത്തിയപ്പോളായിരുന്ന ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമ്മയും രണ്ട് മക്കളും ചേര്‍ന്നാണ് കാറില്‍ ഇവിടെ എത്തിയത്. കാര്‍ പോണ്ടിനടുത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ഇരുവരുടേയും മരണം ആത്മഹത്യയോ അല്ലെങ്കില്‍ ഒരു അപകടമരണമോ ആകാനാണ് സാധ്യതയെന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവരുമായി അടുത്ത പരിചയമുള്ള അബ്ദുള്‍ രാജ നല്‍കിയ വിശദീകരണമനുസരിച്ച് വര്‍ദ്ധയുടെ ഭര്‍ത്താവ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. ഇവരുടെ ഒരു സഹോദരനും, സഹോദരിയും ഈയ്യിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവര്‍ സാധാരണ ഈ പാര്‍ക്ക് സന്ദര്‍ശിക്കാറുണ്ടെന്നും അബ്ദുള്‍ രാജാ പറഞ്ഞു.
പി.പി. ചെറിയാന്‍
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…