പി.പി. ചെറിയാന്‍
ഹൂസ്റ്റണ്‍ : അഞ്ച് വയസ്സുള്ള മകളെ ബെല്‍റ്റ് കൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ മാതാവിനെ 40 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു . ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി കിം ഓഗ് ഫെബ്രു.17 വ്യാഴാഴ്ചയാണ് ശിക്ഷാവിധിയെക്കുറിച്ച് പ്രസ്താവന നടത്തിയത്.
മാര്‍ച്ച് 9 – 2019 ല്‍ ആയിരുന്നു സംഭവം ; ആന്‍ഡ്രിയ വെബ് (40) പോലീസിനെ വിളിച്ച് തന്റെ മകള്‍ (സമാന്ത ബെല്‍) അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കെണിയില്‍ നിന്നും താഴെ വീണു മരിച്ചു എന്നറിയിച്ചു.
പോലീസ് എത്തി കുട്ടിയുടെ ശരീരം പരിശോധിച്ചപ്പോള്‍ ശരീരം മുഴുവന്‍ അടി കൊണ്ട ആഴത്തിലുള്ള പാടുകള്‍ കണ്ടെത്തി.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആന്‍ഡ്രിയ സംഭവിച്ചതെല്ലാം വിവരിച്ചു . തുടര്‍ച്ചയായി ബെല്‍റ്റ് ഉപയോഗിച്ച് അടിച്ച് ചുമരിനോട് ചേര്‍ത്ത് മണിക്കൂറുകളോളം ഇരുത്തുകയും അവിട നിന്നും അനങ്ങിയാല്‍ വീണ്ടും ക്രൂരമായി മര്‍ദ്ധിക്കുകയും ചെയ്തിരുന്നതായി സമ്മതിച്ചു . കുട്ടി മരിച്ചതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് സത്യം മറച്ചു വച്ചത് എന്നും ഇവര്‍ പറഞ്ഞു.
ആന്‍ഡ്രിയയുടെ ആണ്‍സുഹൃത്തും ഇതില്‍ പ്രതിയായി ചേര്‍ക്കപ്പെട്ടിരുന്നു . കേസിന്റെ വിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല . ഇത് ഒരു ദിവസം കൊന്നതല്ല , ദീര്‍ഘനാള്‍ ഇങ്ങനെ പീഡിപ്പിച്ചിരുന്നതായി ഇരുവരും സമ്മതിച്ചു .
ചെറിയ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും , കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറാന്‍ മാതാപിതാക്കള്‍ക്ക് എങ്ങനെ കഴിയുമെന്ന് വിധി പ്രഖ്യാപിച്ച് ജഡ്ജി ചോദിച്ചു . ഇപ്പോള്‍ ഇവര്‍ക്ക് നല്‍കിയ ശിക്ഷ മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും ജഡ്ജി പറഞ്ഞു .
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…