മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ അടങ്ങുന്ന ഗ്ലോബുലാർ ക്ലസ്റ്ററിന്റെ ഫോട്ടോ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. പ്രപഞ്ചത്തിലെ ആയിരക്കണക്കിന് മിന്നുന്ന നക്ഷത്രങ്ങൾ അടങ്ങുന്ന ഫോട്ടോയാണിത്. വൈഡ് ഫീൽഡ് ക്യാമറ 3, അഡ്വാൻസ്ഡ് ക്യാമറ എന്നിവ ഉപയോഗിച്ചാണ് ചിത്രം പകർത്തിയിരിക്കുന്നത്.
ആയിരക്കണക്കിന് മുതൽ ദശലക്ഷക്കണക്കിന് നക്ഷത്രങ്ങൾ അടങ്ങുന്ന ആഗോള ക്ലസ്റ്ററുകളാണ് ഇത്. ഇവ ദൃഡമായി ബന്ധിക്കപ്പെട്ടതും സ്ഥിരതയുള്ളതുമാണ്. ഈ നക്ഷത്രങ്ങൾ ഓപ്പൺ ക്ലസ്റ്ററുകളേക്കാൾ വലുതുമാണ്. ഗുരുത്വാകർഷണപരമായി ഇവ ബന്ധിപ്പിക്കപ്പെട്ടതാണ്. അതിനാൽ തന്നെ സ്ഥിരമായി ഒരു ഗോളാകൃതിയും ഇവയ്ക്ക് ലഭിക്കുന്നു. അവയെയാണ് “ഗ്ലോബുലാർ” എന്ന് വിളിക്കുന്നത്.
ഓപ്പൺ ക്ലസ്റ്ററുകളിലെ നക്ഷത്രങ്ങളെക്കാൾ പ്രായം കുറഞ്ഞതും ചുവന്നതുമാണ് ഈ നക്ഷത്രങ്ങൾ. ചുവന്ന നക്ഷത്രങ്ങൾ പ്രായമാകുന്നതിന് മുമ്പേ ചിതറിപ്പോയേക്കാം. എന്നാൽ ഇവയ്ക്കിടയിലെ ഗുരുത്വാകർഷണ ബലം അവയെ സുസ്ഥിരമാക്കി നിലനിർത്തും. ദീർഘകാലം നക്ഷത്രങ്ങളെ നിലനിൽക്കാൻ ഇത് സഹായിക്കും. നക്ഷത്രങ്ങളെല്ലാം ഒരേ സമയത്തും ഒരേ സ്ഥലത്തും ഒരേ തരത്തിലുള്ള ഘടനയോടെയുമാണ് രൂപപ്പെടുന്നത്. നക്ഷത്രങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും പരിണമിക്കുന്നുവെന്നും പഠിക്കാൻ ഇത്തരം നക്ഷത്ര സമൂഹങ്ങൾ പലപ്പോഴും സഹായിക്കാറുണ്ട്. അതെ സമയം ഗോളാകൃതിയിലുള്ള ക്ലസ്റ്ററുകൾക്കിടയിൽ നിറയെ നക്ഷത്രങ്ങളുള്ളതിനാൽ നിരീക്ഷിക്കുക ബുദ്ധിമുട്ടുമാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…