ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണിലേക്ക് യാത്ര തിരിച്ചു

തെല്‍ അവിവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണിലേക്ക് യാത്ര തിരിച്ചു. യു.എ.ഇയുമായും ബഹ്‌റിനുമായും സമാധാന ഉടമ്പടികളില്‍ ഒപ്പുവെക്കുന്നതിനായാണ് നെതന്യാഹു വാഷിംഗ്ടണിലേക്ക് തിരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ യു.എ.ഇ, ബഹ്‌റിന്‍ വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും.

‘ഒരു മാസത്തിനുള്ളില്‍ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാന്‍ നമുക്കായി,’ ക്യാബിനറ്റ് മന്ത്രിമാരാട് നെതന്യാഹു പറഞ്ഞു.

‘ഇത് ഊഷ്മളമായ സമാധാനം ആയിരിക്കും, നയതന്ത്ര സമാധാനത്തിനു പുറമെ സാമ്പത്തിക സമാധാനവും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമാധാനവുമായിരിക്കും,’ നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

നേരത്തെ സമാധാന ഉടമ്പടി ഒപ്പു വെക്കാന്‍ യു.എ.ഇ സംഘം അമേരിക്കയിലെത്തിയിരുന്നു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നയ്ഹ്യാനെ പ്രതിനിധീകരിച്ച് യു.എ.ഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയിദ് നഹ്യാനാണ് കരാറില്‍ ഒപ്പുവെക്കുക.

ബഹ്‌റിന്‍-ഇസ്രഈല്‍ ധാരണയെ ഒമാന്‍ സര്‍ക്കാര്‍ അഭിനന്ദിച്ചിരുന്നു. ബഹ്‌റിനും ഇസ്രഈലും ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായി നാലു ദിവസം മാത്രം കഴിഞ്ഞിരിക്കെയാണ് കരാറുകളില്‍ ഒപ്പു വെക്കാനൊരുങ്ങുന്നത്.

ഇസ്രഈല്‍-യു.എ.ഇ സഹകരണത്തിനെതിരെ പ്രമേയം പാസാക്കാത്തതില്‍ ഫലസ്തീന്‍ അറബ് ലീഗിനെതിരെ വിമര്‍ശമനുന്നയച്ചതിനു പിന്നാലെയാണ് ബഹ്റിനും കൂടി ഇസ്രഈലുമായി സൗഹൃദത്തിലാവുന്നത്. ആഗസ്റ്റ് 13 നായിരുന്നു ഇസ്രഈലുമായി യു.എ.ഇ സമാധാന പദ്ധതിക്ക് ധാരണായത്. ഇസ്രഈലുമായി ബന്ധം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യമായിയിരുന്നു യു.എ.ഇ. വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ പിടിച്ചടക്കുന്നതില്‍ നിന്നും ഇസ്രഈല്‍ പിന്‍മാറുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ധാരണ.

Newsdesk

Recent Posts

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

1 hour ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

5 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

5 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

5 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

6 hours ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

6 hours ago