വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അമേരിക്കന്‍ മാസികയായ ന്യൂസ് വീക്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനം വംശീയതയും വിദ്വേഷവും വളര്‍ത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഖേദ പ്രകടനവുമായി മാസിക രംഗത്തെത്തിയത്.
ഒപീനിയന്‍ എഡിറ്റര്‍ ജോഷ് ഹമ്മറും ഗ്ലോബല്‍ എഡിറ്റര്‍ ഇന്‍ ചീഫ് നാന്‍സി കൂപ്പറുമാണ് ഖേദപ്രകടനവുമായി രംഗത്തെത്തിയത്. അതേസമയം വെബ്‌സൈറ്റില്‍ നിന്ന് ലേഖനം നീക്കം ചെയ്യില്ലെന്നും ഖേദപ്രകടനം കൂട്ടിച്ചേര്‍ക്കുമെന്നും അവര്‍ പറഞ്ഞു.
അമേരിക്കന്‍ ഭരണഘടന പൗരത്വത്തിന് ജനനം മാനദണ്ഡമാക്കുന്നില്ലെന്നാണ് അഭിഭാഷകനായ ജോണ്‍ ഈസ്റ്റ്മാന്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. മാതാപിതാക്കള്‍ കുടിയേറ്റക്കാരാണെന്ന കമല ഹാരിസിന്റെ യോഗ്യതയില്‍ ഈസ്റ്റ്മാന്‍ സംശയം രേഖപ്പെടുത്തിയിരുന്നു.
കമലയുടെ മാതാവ് ഇന്ത്യക്കാരിയും പിതാവ് ജമൈക്കക്കാരനുമാണെന്നും ലേഖനത്തില്‍ വിവരിച്ചിരുന്നു.
ജമൈക്കന്‍-ഇന്ത്യന്‍ ദമ്പതികളുടെ മകളായി പിറന്ന കമല ഹാരിസ് യു.എസ് വൈസ് പ്രസിഡന്റാകാന്‍ നിയമപരമായി യോഗ്യയല്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…