America

പത്തുവര്‍ഷം പിന്നിടുമ്പോഴും തുടിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ -പി പി ചെറിയാൻ

ഡാലസ്: അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകള്‍പത്തു വര്‍ഷം പിന്നിടുമ്പോഴും സഭ ജനങ്ങളിൽ സജീവമാകുന്നു,നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമാണ് പാട്രിക് മരുതുംമൂട്ടിലിനു മാർത്തോമാ സഭ നൽകിയത്   എന്നാല്‍ ആ സ്മരണ നിലനിര്‍ത്തുന്നതിനു നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്റ്റ് ശൈശവ ദിശയിൽ തന്നെ  !!



നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി കൂട്ടുക്കാരുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിലാണ് 2013 ജൂണ്‍ 4 നാണ് പാട്രിക്കിനെ മരണം തട്ടിയെടുത്തത്.2004 ല്‍ ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി ഇലക്ട്രിക് എന്‍ജീനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ പാട്രിക് ടെക്‌സസ് ഇന്‍സ്ട്രുമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു അധികം താമസിയാതെയാണ് മരണമടഞ്ഞത്.


മലയാളികളായ ചെറിയാന്‍ ജെസ്സി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്‌പോര്‍ട്‌സിലും ഗിറ്റാര്‍ വായനയിലും അതീവ സമര്‍ത്ഥനായിരുന്നു.ക്രൈസ്തവ മൂല്യങ്ങളും, വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്നു എന്നു മാത്രമല്ല, ആധുനിക സംസ്ക്കാരത്തിന്റെ ദൂഷിത വലയത്തിലകപ്പെട്ടു അന്ധകാര ശക്തികള്‍ക്കു അടിമപ്പെട്ടിരുന്ന നിരവധി യുവജനങ്ങളെ സത്യപ്രകാശത്തിലേക്ക്ു നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടി ആയിരുന്നു പ്ാട്രിക്ക് മരുതുംമൂട്ടിൽ.


കോളേജ് വിദ്യാഭ്യാസത്തിനിടെ, സീനിയര്‍ ഓറിയന്റേഷന്‍ ടീം മെന്റര്‍, യുറ്റി.ഡി. സ്റ്റുഡന്റ് അംബാസിഡര്‍, ഗോള്‍ഡന്‍ കി ഹന്നര്‍ സൊസൈറ്റി എന്നീ തലങ്ങളില്‍ പ്രവര്‍ത്തനനിരതനായിരുന്നു.


ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകാംഗമായിരുന്ന പാട്രിക്ക് ഡാലസിലെ മാത്രമല്ല, അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നല്‍കുന്നതില്‍ മുന്‍ പന്തിയിലായിരുന്നു.മാര്‍ത്തോമ സഭക്കുവേണ്ടി പാട്രിക് ചെയ്ത സേവനങ്ങളെ മാനിച്ചു ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്നും അതു പാട്രിക് മിഷന്‍ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുമെന്നും 2014 ല്‍ ഭദ്രാസന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തില്‍ ഭദ്രാസന എപ്പിസ്‌കോപ്പയാണ് പ്രഖ്യാപിച്ചത്.



പാട്രിക്കിന്റെ ഒന്നാം ചരമ വാര്‍ഷികദിനമായ 2015 ജൂണ്‍ നാലിന് ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ പുതിയ കെട്ടിടത്തിന്റെ കൂദാശ നിര്‍വ്വഹിക്കുന്നതിനുമായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്. ഇതിന്റെ ചുമതല സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. 2,20,000 ഡോളര്‍ ചില വഴിച്ചു രണ്ടു ഘട്ടങ്ങളായി പണിപൂര്‍ത്തികരിക്കാനായിരുന്നു പദ്ധതി.

ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് തെയോഡോഷ്യസിന്റെ കാലാവധി പൂര്‍ത്തിയാക്കിയിട്ടും പണി ആരംഭിക്കുവാന്‍ കഴിയാതിരുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ ഭദ്രാസനാധിപനായി ചുമതലയേറ്റ ഐസക്ക് മാര്‍ ഫിലക്‌സിനോസ് 2016 ഓഗസ്റ്റ് 13 ന് ഗ്രൗണ്ട് ബ്രേക്കിങ്ങ് സെറിമണിയോടെ ആരംഭിച്ചു. ഈ കെട്ടിടത്തിന്റെ ആദ്യഘട്ടം ഒരു ലക്ഷത്തിലധികം ഡോളര്‍ ചിലവഴിച്ചു പൂര്‍ത്തിയാക്കിയതിന്റെ കൂദാശാകര്‍മ്മം 2017 ജൂണ്‍ 8 ന് എപ്പിസ്‌കോപ്പാ നിര്‍വ്വഹിച്ചു. ഇപ്പോള്‍ ആറു വര്‍ഷം കൂടി കടന്നു പോയിരിക്കുന്നു.



ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിടത്തു തന്നെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമോ, അതോ പ്രോജക്ടിന്റെ പ്രവര്‍ത്തനം ഔദ്യോഗീകമായി അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയുന്നതിനു സഭാ ജനങ്ങളുടെ ആകാംഷയോടെ കാത്തിരിപ്പു എന്നും തുടരുകയാണ്  .ഭദ്രാസന സഭാ നേതൃത്വം വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത പാട്രിക് മിഷന്‍ പ്രോജക്റ്റ് പോലെ തന്നെ ,ഇതിനു മുൻപ് തുടങ്ങിയ പല പദ്ധതികളും പൂര്‍ണമായും ഫലപ്രാപ്തിയില്‍ എത്തിയോ?ഇനിയും പുതിയതായി ഏറ്റെടുക്കുന്ന പ്രൊജെക്ടുകള്‍കും ഇതേ ഗതി തന്നെ ആകുമോ എന്ന ന്യായമായ സംശയം അവശേഷിക്കുന്നു. ബ്രോക്കന്‍ ബോയില്‍ ഇത്രയും തുക ചിലവഴിച്ചു പൂര്‍ത്തീകരിച്ച കെട്ടിടം ആറു  വര്‍ഷത്തിനുള്ളില്‍ എത്ര തവണ ഉപയോഗിക്കേണ്ടി വന്നുവെന്നത് ചിന്തനീയമാണ് . ഇനിയും  രണ്ടാം ഘട്ട നിര്‍മ്മാണത്തിന് പണം ചിലവഴിക്കുന്നതെന്തിന്നാണെന്നാണ് ദീര്‍ഘ വീക്ഷണമുള്ളവര്‍ ഉന്നയിക്കുന്ന ചോദ്യം.എപ്പിസ്‌കോപ്പായും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത് . പദ്ധതിക്കായി ഇനിയും നീക്കി വച്ചിരിക്കുന്ന ഒരു ലക്ഷത്തിലധികം ഡോളർ  പ്രോജക്ടിന്റെ ആരംഭത്തില്‍ തന്നെ പലരുംചൂണ്ടികാട്ടിയിരുന്നതുപോലെ ഒരു എന്‍ഡോവ്‌മെന്റ് ഫണ്ടായി മാറ്റി ഇതില്‍ നിന്നും ലഭിക്കുന്ന തുക നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം പത്താം വർഷത്തിലും  വീണ്ടും ശക്തിപ്പെടുകയാണ്. എല്ലാ വര്‍ഷവും നിര്‍ധന വിദ്യാര്‍ത്ഥികൾക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പാട്രിക്കിന്റെ സ്മരണ നിലനിര്‍ത്തുമെന്നും അഭിപ്രായം ശക്തമാണ്.  ഭദ്രാസനത്തിൽ അറ്റ്ലാന്റ പ്രൊജക്റ്റ് ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്കും വിജയകരമായ  നേത്ര്വത്വം നല്കി സേവനം പൂർത്തീകരിച്ചു കേരളത്തിലേക്ക് തിരിച്ചുപോകാൻ തയാറെടുക്കുന്ന അഭിവന്ദ്യ  എപ്പിസ്‌കോപ്പാ ഈ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ചു ഉചിതമായ തീരുമാനം സ്വീകരിക്കുമോ അതോ പുതിയതായി ചുമതലയേൽക്കുന്ന ഭദ്രാസന എപ്പിസ്‌കോപ്പാക്‌ ബാറ്റൺ കൈമാറുമോ എന്നാണ് സാഭാ ജനങ്ങൾ ഉറ്റുനോക്കുന്നത് .

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

2026 ഫെബ്രുവരി മുതൽ ETA ഇല്ലാതെ യാത്രക്കാരുടെ പ്രവേശനം വിലക്കി യുകെ

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…

12 hours ago

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനം: നിരവധി യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…

16 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ 2026 മാർച്ച് മുതൽ

2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…

17 hours ago

കമ്മീഷണറിലെഭരത് ചന്ദ്രൻ ഐ.പി.എസ് 4k അറ്റ്മോസിൽ ജനുവരിയിൽ വീണ്ടും എത്തുന്നു

മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…

17 hours ago

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം ‘അടിനാശംവെള്ളപ്പൊക്കം’ ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?

ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…

22 hours ago

€1,800 സോളാർ പാനൽ ഗ്രാന്റ് 2026ലും തുടരും

റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…

1 day ago